കോർബ: ഛത്തീസ്ഗഡ് കോർബ ജില്ലയിലെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ സ്ത്രീയെ ഡോക്ടർ മർദിച്ചു. മദ്യപിച്ചെത്തിയ ഡോക്ടറാണ് സ്ത്രീയായ രോഗിയെ മർദിച്ചത്. സംഭവത്തിന്റെ വിഡിയോ പ്രചരിച്ചതോടെ ആശുപത്രി മാനേജ്മെന്റ് ഡോക്ടർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി.
രാത്രി വൈകിയാണ്അമ്മയുടെ ആരോഗ്യ നില വഷളായതിനെ തുടർന്നാണ് ആശുപത്രിയിൽ എത്തിയതെന്ന് മകൻ ഗർവാനി ഗ്രാമവാസിയായ ശ്യാം കുമാർ പറഞ്ഞു. എന്നാൽ പരിശോധിക്കാനെത്തിയ ഡോക്ടർ അമ്മയെ പല തവണ മർദിച്ചു. അത് തടഞ്ഞ തന്നോട് മിണ്ടാതിരിക്കാൻ പറയുകയും ചെയ്തുവെന്ന് മകൻ ആരോപിക്കുന്നു.
രാത്രി അമ്മയുടെ ആരോഗ്യ നില വളരെ മോശമായതിനെ തുടർന്ന് ആംബുലൻസിനായി 108, 112 നമ്പറുകളിൽ വിളിച്ചെങ്കിലും വാഹനമെത്താൻ താമസിക്കുമെന്നതറിഞ്ഞതിനാൽ ഓട്ടോറിക്ഷ വിളിച്ചാണ് ആശുപത്രിയിൽ എത്തിയത്. അത്ര മോശവസ്ഥയിലായിരുന്നു. മാതാവ്. എന്നിട്ടും ഡോക്ടർ മർദിച്ചത് എന്തിനാണെന്ന് മനസിലാകുന്നില്ല. മർദനം തടഞ്ഞ തന്നെ ശകാരിച്ചുവെന്നും മകൻ വ്യക്തമാക്കി.
സംഭവം ശ്രദ്ധയിൽപ്പെട്ടതായും ഡോക്ടർക്കെതിരെ കാരണം കാണിക്കൽ നോട്ടീസ് നൽകിയതായും മെഡിക്കൽ കോളജ് ആശുപത്രി ഡീൻ ഡോ.അവിനാഷ് മേഷ്റാം പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും അതിനനുസരിച്ച് നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.