കോവിഡ് രോഗിയെ ചികിത്സിച്ച് വന്നപ്പോൾ ലഭിച്ച രാജകീയ വരവേൽപ്പിൽ അമ്പരന്ന് ഡോക്ടർ -VIDEO

ബംഗളൂരു: കോവിഡ് 19 രോഗിയെ പരിചരിക്കുന്ന ആരോഗ്യപ്രവർത്തകരെ അകറ്റിനിർത്തി ഒറ്റപ്പെടുത്തുന്ന സമൂഹത്തിൽ നിന്നും മനസ്സുനിറക്കുന്ന വ്യത്യസ്തമായ മറ്റൊരു കാഴ്ച. ബംഗളുരുവിലെ എം.എസ് രാമയ്യ മെമ്മോറിയൽ ആശുപത്രിയിൽ ഡോക്ടറായ  ഡോക്ടർ വിജയശ്രീ കോവിഡ് ബാധിതരെ ചികിത്സിച്ച് തിരിച്ചെത്തിയപ്പോൾ  അപ്പാർട്ട്മെന്‍റിലെ മറ്റ് താമസക്കാർ അവരവരുടെ ബാൽക്കണികളിൽ നിന്ന് കൈയടിച്ചാണ് അവരെ സ്വീകരിച്ചത്. 

അപ്രതീക്ഷിതമായി ലഭിച്ച സ്വീകരണത്തിൽ ഒരു നിമിഷം കണ്ണ് നിറയുകയും പിന്നീടത് വലിയ പുഞ്ചിരിയിലേക്ക് വഴിമാറുകയും ചെയ്യുന്ന ഹൃദയഹാരിയായ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 

കൈകൂപ്പി അയൽക്കാരോട് നന്ദി പറയുകയാണ് വിജയശ്രീ. കർണാടക മേയർ ഗൗതംകുമാറിന്‍റെ  ട്വിറ്റർ അക്കൗണ്ടിലാണ് വിഡിയോ ഷെയർ ചെയ്തിട്ടുള്ളത്. പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം വൈറലായ വിഡിയോയിൽ നിരവധി പേരാണ് വിജയശ്രീയെ അഭിനന്ദിക്കുന്നത്.
 

Tags:    
News Summary - Doctor returns home to thunderous applause from neighbours.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.