ഞാൻ എന്താണ് ചെയ്യുന്നതെന്ന് അറിയുമോ? അഞ്ചു വയസ്സു കാരിയോട് മോദിയുടെ ചോദ്യം

ന്യൂഡൽഹി: അഞ്ചു വയസ്സുകാരിയുമായി രസകരമായ സംഭാഷണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബി.ജെ.പി എം.പിയുടെ മകളുമായാണ് മോദിയുടെ രസകരമായ സംഭാഷണം. മധ്യപ്രദേശിൽ നിന്നുള്ള ബി.ജെ.പി എം.പി അനിൽ ഫിറോസിയ കഴിഞ്ഞ ദിവസം മകളുമായാണ് പാർലമെന്റിലെത്തിയത്.

ഇതിനിടയിലാണ് പ്രധാനമന്ത്രിയും അനിൽ ഫിറോസിയയുടെ മകൾ അഞ്ചുവയസുകാരി അഹാന ഫിറോസിയയും തമ്മിൽ കണ്ടത്. അഹാനയോട് താൻ ആരാണെന്ന് അറിയുമോയെന്നായിരുന്നു പ്രധാനമന്ത്രിയുടെ ചോദ്യം. 'അറിയാം മോദിജിയല്ലേ'. എല്ലാദിവസം മോദിയെ ടി.വിയിൽ കാണുന്നുണ്ടെന്നും അഹാന മറുപടി നൽകി.

ഞാൻ എന്താണ് ചെയ്യുന്നതെന്ന് അറിയുമോയെന്നായി അടുത്ത ചോദ്യം. ലോക്സഭയിൽ ജോലി ചെയ്യുന്നുവെന്നായിരുന്നു കുട്ടിയുടെ മറുപടി. ചിരിയോടെയാണ് കുരുന്നിന്റെ വാക്കുകൾ മോദി ശ്രവിച്ചത്. ഒടുവിൽ ചോക്ലേറ്റ് നൽകിയാണ് അദ്ദേഹം അഹാനയെ യാത്രയാക്കിയത്.

Tags:    
News Summary - "Do You Know What I Do?" PM Asked 5-Year-Old. Answer Left Him In Splits

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.