'ഗവർണർ കുതിരക്കച്ചവടത്തിന് പ്രോത്സാഹനം നൽകരുത്'

ബംഗളൂരു: കർണാടക ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്. ബി.ജെ.പിയുടെ കുതിരക്കച്ചവടത്തിന് ഗവർണർ പ്രോത്സാഹനം നൽകരുതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. കോൺഗ്രസ്- ജെ.ഡി.എസ് സഖ്യത്തിന് ഗവർണറെ കാണാൻ അവസരം നൽകുന്നില്ലെന്നാണ് കോൺഗ്രസിന്‍റെ ആരോപണം.

ഭരണഘടന മൂല്യങ്ങൾ സംരക്ഷിക്കേണ്ട് വ്യക്തിയാണ് ഗവർണർ. കോൺഗ്രസ്- ജെ.ഡി.എസ് സഖ്യത്തിന് കേവല ഭൂരിപക്ഷത്തിനും വളരെ കൂടുതൽ അംഗങ്ങളുണ്ട്.  ഗവർണർക്ക് നൽകാനുള്ള എം.എൽ.മാരുടെ പട്ടിക തയാറാക്കിക്കഴിഞ്ഞു. കോൺഗ്രസ്- ജെ.ഡി.എസ് സഖ്യം നൽകിയ കത്തുകളോട് ഗവർണർ പ്രതികരിക്കുന്നില്ല. എന്നിട്ടും ഇപ്പോഴും ഗവർണറുടെ മറുപടിക്കായി കാത്തിരിക്കുകയാണെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു.

ഇന്ന് 12 മണി മുതൽ കൂടിക്കാഴ്ചക്കുവേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുകയാണെങ്കിലും ഇതുവരെ ഗവർണർ സമയം തന്നിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് കോൺഗ്രസിന്‍റെ ആരോപണം. മാത്രമല്ല, ഇന്ന് രാവിലെ ബി.ജെ.പി നേതാവായ യെദിയൂരപ്പക്ക് ഗവർണർ കൂടിക്കാഴ്ചക്ക് സമയം അനുവദിക്കുകയും ചെയ്തിരുന്നു. 

 

Tags:    
News Summary - Do not permit BJP to make horse trading-Gulam nabi Azad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.