ന്യൂഡൽഹി: ഏക സിവിൽ കോഡ് കൊണ്ടുവരാനുള്ള ബി.ജെ.പി സർക്കാറിന്റെ നീക്കത്തിൽ പ്രതിപക്ഷ കക്ഷികളുടെ പ്രതിഷേധം ശക്തമാകുന്നു. ഏക സിവിൽ കോഡ് ആദ്യം കൊണ്ടുവരേണ്ടത് ഹിന്ദു മതത്തിലാണെന്നും എല്ലാ ജാതിയിൽപ്പെട്ട ആളുകളെയും ക്ഷേത്രങ്ങളിൽ പ്രാർത്ഥിക്കാൻ അനുവദിക്കണമെന്നും ഡി.എം.കെ നേതാവും എം.പിയുമായ ടി.കെ.എസ് ഇളങ്കോവൻ പറഞ്ഞു.
ഭരണഘടന അനുവദിച്ചതുകൊണ്ട് മാത്രം ഞങ്ങൾക്ക് ഏക സിവിൽ കോഡിന്റെ ആവശ്യമില്ല. എല്ലാ മതങ്ങൾക്കും സംരക്ഷണമാണ് ലഭിക്കേണ്ടതെന്നും അദ്ദേഹം തുറന്നടിച്ചു.
രാജ്യത്തെ ദാരിദ്ര്യം, വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവയെക്കുറിച്ച് പ്രധാനമന്ത്രി ആദ്യം ഉത്തരം പറയണമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പ്രതികരിച്ചു. മണിപ്പൂർ വിഷയത്തിൽ അദ്ദേഹം ഒരിക്കൽ പോലും സംസാരിക്കാൻ തയാറായിട്ടില്ല. സംസ്ഥാനം മുഴുവൻ കത്തുകയാണ്. ഈ വിഷയങ്ങൾ വഴിതിരിച്ചുവിടാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.