ഡി.എം.കെ അധ്യക്ഷൻ എം.കരുണാനിധി ആശുപത്രി വിട്ടു
ചെന്നൈ: ശ്വാസതടസമുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം.കരുണാനിധി വസതിയിലേക്ക് മടങ്ങി. ശ്വാസനാള ശസ്ത്രക്രിയക്കു ശേഷം ഭക്ഷണം കഴിക്കുന്നതിനായിയിട്ട പി.ഇ.ജി ട്യൂബ് മാറ്റുന്നതിന് ബുധനാഴ്ച രാവിലെയാണ് കരുണാനിധിയെ ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വാര്‍ധക്യസഹജമായ അസുഖങ്ങള്‍ക്കൊപ്പം ശ്വാസകോശ സംബന്ധമായ അസുഖത്തിനും ചികില്‍സയിലാണ് അദ്ദേഹം.
ഡിസംബറിൽ അണുബാധയെ തുടർന്ന് കരുണാനിധിയെ ശ്വാസനാള ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ഇതിനു ശേഷം ഭക്ഷണം കഴിക്കുന്നതിനായി ഇട്ട ട്യൂബ് മാറ്റുന്നതിനാണ് അദ്ദേഹത്തെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സക്കു ശേഷം ഇന്നുതന്നെ മടങ്ങിയേക്കുമെന്ന് ആശുപത്രി അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു.
വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് 94 കാരനായ കരുണാനിധി ജൂലൈ 17 നടന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പെങ്കടുത്തിരുന്നില്ല. കഴിഞ്ഞ ഒക്ടോബർ മുതൽ കരുണാനിധി പൊതുപരിപാടികളിലും സംബന്ധിച്ചിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.