ന്യൂഡൽഹി: പാർലമെന്റ് മാർച്ചിനുനേരെ ഡൽഹി പൊലീസ് നടത്തിയ ക്രൂരമായ അടിച്ചമർത്തലിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവെച്ച് പുറത്തുപോകണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വിഷയത്തിൽ സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്നും വാർത്തസമ്മേളനത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തിന്റെ പൂർണ ഉത്തരവാദിത്തം അമിത് ഷായ്ക്കാണെന്നും അദ്ദേഹം കുറ്റവാളിയും ആഭ്യന്തര പദവിയിലിരിക്കാൻ അനർഹനുമാണെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
ലോക്‌സഭയിൽ വിഷയം ഉന്നയിക്കാൻ സ്പീക്കറോട് പലതവണ ആവശ്യപ്പെട്ടിട്ടും തനിക്ക് അനുമതി നൽകിയില്ല. അമിത് ഷായ്ക്കെതിരെ സംസാരിച്ചതിന് തന്നെ അഭിപ്രായം പറയാൻ വിസമ്മതിച്ചെന്നും മാപ്പ് പറയാൻ താൻ ഒരിക്കലും ഒരുക്കമല്ലെന്നും രാഹുൽ വ്യക്തമാക്കി. ബി.ജെ.പിയോടോ ആർ.എസ്.എസിനോടോ ഒരിക്കലും മാപ്പ് പറയില്ല. ജനങ്ങളെ ബാധിക്കുന്ന നിർണായക വിഷയങ്ങൾ ഉന്നയിക്കാൻ പ്രതിപക്ഷ നേതാവെന്ന നിലയിൽ തനിക്ക് അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാര്‍ലമെന്റില്‍ സംസാരിക്കുക എന്നത് എന്റെ അവകാശമാണ്. വിദ്യാര്‍ഥികളുടെ ചോദ്യങ്ങള്‍ ഉന്നയിച്ചതിനാണ് സംസാരിക്കാന്‍ എന്നെ അനുവദിക്കാതിരുന്നത്. ജൂലൈ 20ന് നടന്ന പാർലമെന്റ് മാർച്ചിനിടെ പ്രതിഷേധിച്ച വിദ്യാർഥികൾക്കുനേരെ പെല്ലറ്റ് തോക്കുകളും ആണിയടിച്ച ലാത്തികളും ഷോക്ക് ബാറ്റണുകളും പൊലീസ് പ്രയോഗിച്ചതായി രാഹുൽ ചൂണ്ടിക്കാട്ടി.
പാര്‍ലമെന്റിനുള്ളില്‍ അമിത് ഷാ പൊലീസ് ഉദ്യോഗസ്ഥരെ ഫോണില്‍ വിളിക്കുന്നതും കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങിന് അമിത് ഷായുടെ ഫോണ്‍വിളികള്‍ തുടര്‍ച്ചയായി വരുന്നതും താന്‍ നേരിട്ട് കണ്ടിട്ടുണ്ട്. ഒരു വിദ്യാർഥിയുടെ കാഴ്ചശക്തി നഷ്ടപ്പെടുന്ന അവസ്ഥയിലാണ്. ഇതിന്റെ എയിംസ് മെഡിക്കൽ സർട്ടിഫിക്കറ്റ് താൻ കണ്ടിട്ടുണ്ടെന്നും വിദ്യാർഥികളെ ഭയപ്പെടുത്താൻ ബജ്‌രംഗ് ദൾ പ്രവർത്തകരെയാണ് സംഘടിപ്പിക്കുന്നതെന്നും രാഹുൽ ആരോപിച്ചു. സമാധാനപരമായി പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ നടപടികളെടുക്കുന്നത് കേന്ദ്രം ഡല്‍ഹി പൊലീസിനെതിരെ അന്വേഷണം നടത്തി വിദ്യാര്‍ഥി സമൂഹത്തിന് നീതി ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.