ശരണ്യക്കായി തിരച്ചിൽ ഊർജിതമെന്ന് ഡി.കെ ശിവകുമാർ; ആന്‍റി നക്സൽ ഫോഴ്സിനെ നിയോഗിച്ചു

മടിക്കേരി: കുടകിലെ തടിയണ്ടമോള്‍ മലയിൽ ട്രക്കിങ്ങിന് പോയി കാണാതായ കോഴിക്കോട് നാദാപുരം സ്വദേശി ശരണ്യക്കായി തിരച്ചിൽ ഊർജിതമാക്കിയെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ. തെരച്ചിലിനായി ഡ്രോണുകളും സ്നിഫർ ഡോഗുകളെയും നിയോഗിച്ചതായി കർണാടക സർക്കാർ അറിയിച്ചു. കുടകിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയിൽ നിന്നാണ് ശരണ്യയെ കാണാതായത്. തിരച്ചിലിനായി ആന്‍റി നക്സൽ ഫോഴ്സും സ്ഥലത്തെത്തിക്കഴിഞ്ഞു. തടിയണ്ടമോള്‍ മലയിൽ വനത്തിനുള്ളിൽ തിരച്ചിലിനും ഓപ്പറേഷനും പരിശീലനം ലഭിച്ച സംഘമാണ് കർണാടക ആന്‍റി നക്സൽ ഫോഴ്സ്.

ഈ മാസം രണ്ടിന് ഉച്ചയോടെയാണ് ശരണ്യയെ കാണാതായത്. ശരണ്യ തടിയന്‍റെ മോള്‍ ട്രക്കിങ് കേന്ദ്രത്തിൽ വ്യാഴാഴ്ച രാവിലെ ഏഴുമണിയോടെ എത്തിയിരുന്നുവെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഓണ്‍ലൈൻ വഴി ബുക്ക് ചെയ്താണ് ട്രക്കിങിന് ആളുകള്‍ എത്താറുള്ളത്. പത്ത് പേരടങ്ങിയ സംഘത്തെയാണ് ട്രക്കിങിന് അയക്കാറുള്ളത്. ഒമ്പതു പേർ കൂടി എത്തിയ ശേഷം 8.15 ന് ട്രക്കിന് കടത്തിവിട്ടു. ബെംഗളൂരു, ഹൈദരാബാദ് സ്വദേശികളായ ഒമ്പത് പുരുഷൻമാരും ശരണ്യയും അടങ്ങിയ പത്തംഗ സംഘമായിരുന്നു പുറപ്പെട്ടത്. തിരിച്ചിറങ്ങിയപ്പോൾ ശരണ്യയെ കണ്ടില്ല. നാലു ദിവസമായിട്ടും ശരണ്യയെ കണ്ടെത്താനായിട്ടില്ല. എറണാകുളത്ത് ജോലി ചെയ്യുന്ന ശരണ്യ നിരവധി തവണ ഒറ്റയ്ക്ക് ഇത്തരത്തിൽ യാത്ര ചെയ്യാറുണ്ടെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. ശരണ്യയെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് കുടുംബവും സുഹൃത്തുക്കളും. 

Tags:    
News Summary - DK Shivakumar says search for Saranya is intensified; Anti-Naxal Force deployed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.