വെള്ളപ്പൊക്കത്തിന് കാരണമായ ബംഗളുരുവിലെ കെട്ടിടങ്ങൾ പൊളിച്ചു നീക്കും - ഡി.കെ ശിവകുമാർ

ബംഗളുരു: വെള്ളപ്പൊക്കത്തിന് കാരണമായേക്കാവുന്ന ബംഗളുരുവിലെ കെട്ടിടങ്ങൾ പൊളിച്ചുമാറ്റാൻ നിർദേശം നൽകി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ. വെള്ളമൊഴുകുന്നതിന് തടസമുണ്ടാക്കുന്ന കെട്ടിടങ്ങൾ പൊളിച്ചു മാറ്റാൻ ദുരന്തനിവാരണ നിയമം അനുസരിച്ചാണ് നിർദേശം നൽകിയിരിക്കുന്നത്. ആരുടെയും വസ്തുക്കൾ നശിപ്പിക്കാനോ നീതിരഹിതമായി പ്രവർത്തിക്കാനോ ആഗ്രഹിക്കുന്നില്ലെന്നും ബംഗളുരു വികസനത്തിന്‍റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ബംഗളുരുവിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

മഴവെള്ളം തടസമില്ലാതെ ഒഴുകുന്നതിനു സ്ഥിരം സംവിധാനം വേണം. അതുകൊണ്ടാണ് ഒഴുക്ക് തടസപ്പെടുത്തുന്ന ഇടങ്ങൾ താൻ നേരിട്ട് സന്ദർശിച്ചത്. വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് തടസപ്പെടുത്തുന്ന വ്യക്തികൾ കോടതിയിൽ നിന്ന് സ്റ്റേ ഉത്തരവുകൾ നേടിയിട്ടുണ്ടെന്നും വെള്ളപ്പൊക്കം കുറക്കാൻ ഉദ്യോഗസ്ഥർ പോലും സഹകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്ഥരിമായ പരിഹാരമാണ് വേണ്ടത്. കെട്ടിട ഉടമകൾ സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആരുടെയും സ്വത്ത് കൈക്കലാക്കാനും ബുദ്ധിമുട്ടിക്കാനും സർക്കാർ ആഗ്രഹിക്കുന്നില്ല. - ഡി.കെ.ശിവകുമാർ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.