കശ്​മീർ: മധ്യസ്​ഥ ചർച്ചക്കും ഇൻറലിജൻസ്​ ബന്ധം

ന്യൂഡൽഹി: കശ്​മീരിലെ സമവായനീക്കത്തിന്​ കേന്ദ്രസർക്കാർ ഇൻറലിജൻസ്​ മുൻ മേധാവിയെ നിയോഗിച്ചത്​ ചർച്ചയാവുന്നു. ഇൻറലിജൻസ്​ മുൻമേധാവി ദീനേശ്വർ ശർമയുമായി ഉള്ളുതുറന്ന ചർച്ചക്ക്​ ആരൊക്കെ തയാറാവും എന്നത്​ വ്യക്​തമല്ല. ഹുർറിയതുമായി ചർച്ചക്ക്​ അദ്ദേഹം തയാറായേക്കും. എന്നാൽ, ഹുർറിയത്​ നേതാക്കൾക്കെതിരെ ദേശീയ ഏജൻസിയായ എൻ.​െഎ.എ നടത്തുന്ന അന്വേഷണം മധ്യസ്​ഥ ചർച്ചകൾക്കായി നിർത്തിവെക്കുമോ എന്നതും ചോദ്യചിഹ്​നമാണ്​.

മുൻ ഇൻറലിജൻസ്​ മേധാവിയെ മധ്യസ്ഥനാക്കിയതിൽ ദേശീയ സുരക്ഷ ഉപദേഷ്​ടാവ്​ അജിത്​ ഡോവലിന്​ വലിയ പങ്കുണ്ട്​. ബി.ജെ.പി സർക്കാറി​​െൻറ, ഏറെ വിമർശന വിധേയമായ കശ്​മീർ നയം രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക്​ വഹിച്ചവരിൽ ഒരാളാണ്​ ശർമ. 

നരേന്ദ്ര മോദി സർക്കാർ അധികാരമേറ്റതിന്​ പിന്നാലെ 2015 ജനുവരിയിലാണ്​ ദിനേശ്വർ ശർമയെ ഇൻറലിജൻസ്​ മേധാവിയായി നിയമിച്ചത്​. 1979 ബാച്ച്​ ​െഎ.പി.എസ്​ ഉദ്യോഗസ്ഥനായ ഇദ്ദേഹം കേരള കേഡറിലാണ്​ പ്രവർത്തിച്ചത്​. വിഘടനവാദം, സായുധകലാപം, പ്രാദേശിക, ആഭ്യന്തര രാഷ്​ട്രീയം എന്നിവയാണ്​ ​െഎ.ബി മേധാവി എന്ന നിലയിൽ കൈകാര്യം ചെയ്​തിരുന്നത്​. നാഗാലാൻഡ്​, ജമ്മു^ കശ്​മീർ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്​. 

എന്തുകൊണ്ടാണ്​ മുൻ ഇൻറലിജൻസ്​ മേധാവിയെ മധ്യസ്​ഥനാക്കുന്നതെന്ന ചോദ്യത്തിന്​ ‘‘ബന്ധപ്പെട്ട എല്ലാ വ്യക്​തികളും സംഘടനകളുമായി ബന്ധപ്പെടാൻ കഴിയുന്ന അനുയോജ്യനായ, രാഷ്​ട്രീയ ബന്ധമില്ലാത്ത ഒരാളെയാണ്​  സർക്കാറിന്​ ആവശ്യം’’ എന്നാണ്​ ആഭ്യന്തര മന്ത്രി രാജ്​നാഥ് ​സിങ്​ പ്രതികരിച്ചത്. 
 

Tags:    
News Summary - Dineshwar Sharma Appointment Break Controversy-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.