മോദിയെയും യോഗിയെയും പോലെ മക്കളെ ഉണ്ടാക്കാതെ തൊഴിലില്ലായ്മ തടയണം -ബി.ജെ.പി നേതാവ്

ന്യൂഡൽഹി: പ്രധാനമ​ന്ത്രി നരേന്ദ്ര മോദിയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും മക്കളെ ഉണ്ടാക്കാതെ തൊഴിലില്ലായ്മ തടഞ്ഞുവെന്നും തൊഴിലില്ലായ്മ തടയാൻ മക്കൾക്ക് ജന്മം നൽകുന്നത് നിർത്തണമെന്നും ബി.ജെ.പി നേതാവും അഅ്സംഗഢ് സ്ഥാനാർഥിയുമായ ദി​ദേശ് ലാൽ യാദവ്. തങ്ങൾക്ക് തൊഴിലില്ലെന്ന് പറയുന്നവർ മക്കൾക്ക് ജന്മം നൽകി വീണ്ടും തൊഴിലില്ലായ്മ ഉണ്ടാക്കുകയാണെന്ന് ബി.ജെ.പി അഅ്സംഗഢ് സ്ഥാനാർഥി ദിനേശ് ലാൽ കുറ്റ​പ്പെടുത്തി.

ജനസംഖ്യ വർധിക്കുന്നത് കൊണ്ടാണ് തൊഴിലില്ലായ്മ വർധിക്കുന്നതെന്ന് ദിദേശ് ലാൽ യാദവ് അവകാശപ്പെട്ടു. ജനസംഖ്യ വർധിക്കുന്നത് തടയാനുള്ള ശ്രമങ്ങൾ മോദി നടത്തുന്നുണ്ട്. കുറച്ച് മക്കളെ ഉണ്ടാക്കിയാൽ മതിയെന്ന് നിയമം ഉണ്ടാക്കാനും മോദി ആഗ്രഹിക്കുന്നു. സ്വന്തം വയർ നിറക്കാൻ വരുമാനമില്ലെന്നും തങ്ങൾക്ക് തൊഴി​ലില്ലെന്നും പറയുന്നവർ തൊഴിലില്ലാത്ത താനെന്തിന് മക്കളെ ഉണ്ടാക്കണമെന്ന് ഒരിക്കലെങ്കിലും ചിന്തിക്കണം.

മോദിജി തൊഴിലില്ലായ്മ തടഞ്ഞത് ഇവർ കണ്ടില്ലേ​ ? ഒരു കുട്ടിയെങ്കിലും മോദിക്കു​ണ്ടോ​ ?യോഗിജിക്ക് ഒരു കുട്ടിയെങ്കിലുമുണ്ടോ ? യോഗിയും മോദിയും ഇങ്ങിനെയാണ് തൊഴിലില്ലായ്മ തടഞ്ഞത്. ഇരുവരും തൊഴിലില്ലായ്മ ഉണ്ടാക്കിയിട്ടില്ല. എന്നാൽ സർക്കാർ നിർത്താൻ പറഞ്ഞിട്ടും നിങ്ങൾ കുട്ടികളെ ഉണ്ടാക്കി കൊണ്ടിരിക്കുകയാണ്. അതിനാൽ തൊഴിലില്ലായ്മ തടയാൻ സർക്കാർ പറയുന്നതൊന്ന് കേൾക്കണമെന്ന് ദിനേശ് ലാൽ യാദവ് ആവശ്യപ്പെട്ടു.

സന്തോഷ് കുമാർ കുഷ്വാഹ എന്ന മാധ്യമപ്രവർത്തകനുമായുള്ള അഭിമുഖത്തിൽ ദിനേശ് ലാൽ യാദവ് പറഞ്ഞത് വൈറലായതോടെ വീഡിയോ വ്യാജമാണെന്ന് അവകാശപ്പെട്ടും നിയമ നടപടി എടുക്കുമെന്ന ഭീഷണിയുമായും ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യ രംഗത്തുവന്നു. എന്നാൽ അമിത് മാളവ്യയുടെ ഭീഷണിയും അവകാശവാദവും തള്ളിയ ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈർ സനോതഷ് കുമാർ കുശ്‍വാഹയുമായി താൻ സംസാരിച്ചുവെന്നും അദ്ദേഹം റെക്കോഡ് ചെയ്ത ഒറിജിനൽ വീഡിയോ ആണിതെന്നും വ്യക്തമാക്കി വീഡിയോ പങ്കുവെച്ചു. മുതിർന്ന മാധ്യമ പ്രവർത്തകൻ രവീഷ് കു​മാർ അടക്കം നിരവധി പേർ വിവാദ വീഡിയോ പങ്കുവെച്ചു.

Tags:    
News Summary - dinesh lal yadav nirahua said modi yogi did not birth child to stopped unemployment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.