അപർണ യാദവിന് വോട്ട് ചോദിച്ച് ഡിംപിൾ യാദവ്

ലക്‌നോ: ലക്നോവിലെ കന്‍റോൺമെന്‍റ് സീറ്റിൽ മത്സരിക്കുന്ന സമാജ്‌വാദി സ്ഥാനാര്‍ഥി അപര്‍ണ യാദവിനുവേണ്ടി ഡിംപിള്‍ യാദവ് പ്രചാരണത്തിനിറങ്ങി. 
ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി നടത്തിയ പ്രചാരണത്തിലാണ് ഡിംപിള്‍ യാദവ് അപര്‍ണക്കായി വോട്ടുതേടിയത്. മുഖ്യമന്ത്രി അഖിലേഷ് യാദവിന്‍റെ ഭാര്യയും എംപിയുമാണ് ഡിംപിള്‍. അഖിലേഷ് യാദവിന്‍റെ സഹോദരഭാര്യയാണ് അപര്‍ണ യാദവ്. 

റീത്ത ബഹുഗുണ ജോഷിയാണ് അപര്‍ണയുടെ മുഖ്യ എതിരാളി. ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസിന്‍റെ മുഖമായിരുന്ന റീത്ത കോണ്‍ഗ്രസുമായുള്ള ബന്ധം ഉപേക്ഷിച്ച് ബിജെപി സീറ്റിലാണ് ഇത്തവണ മത്സരിക്കുന്നത്. 

Tags:    
News Summary - Dimple Yadav At His Side, Mulayam Singh Seeks Vote For Chhoti Bahu Aparna Yadav

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.