ബീഫ്​ കഴിക്കുന്ന ബുദ്ധിജീവികൾക്ക്​ പട്ടിയിറച്ചിയും തിന്നാം -വിവാദ പ്രസ്​താവനയുമായി ബി.ജെ.പി നേതാവ്

കൊൽക്കത്ത: ബീഫ്​ കഴിക്കുന്ന ബുദ്ധിജീവികൾക്ക്​ പട്ടിയിറച്ചിയും തിന്നാമെന്ന വിവാദ പ്രസ്​താവനയുമായി പശ്ചിമബ ംഗാളിലെ ബി.ജെ.പി നേതാവ്​. പശ്ചിമബംഗാൾ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ദിലീപ്​ ഘോഷാണ്​ മാട്ടിറച്ചി കഴിക്കുന്നവർക്കെത ിരെ വിവാദ പ്രസ്​താവന നടത്തിയത്​. നടുറോഡിൽ നിന്ന്​ മാട്ടിറച്ചി കഴിച്ച ബുദ്ധിജീവികളോട്​ പട്ടിയിറച്ചി കൂടി കഴ ിക്കൂ എന്നാണ്​ പറയാനുള്ളത്​. ഏത്​ മൃഗത്തെ തിന്നാലും അത്തരക്കാരുടെ ആരോഗ്യത്തെ അത്​ ബാധിക്കില്ല എന്നായിരുന്നു ദിലീപ്​ ഘോഷി​​െൻറ പ്രസ്​താവന. ബർദ്വാനിൽ നടന്ന ‘ഗോപ അഷ്​ടമി കാര്യക്രമ്​’ എന്ന പരിപാടിയിൽ സംസാരിക്കവെയാണ്​ ദിലീപ്​ ഘോഷ്​ വിവാദ പ്രസ്​താവന നടത്തിയത്​.

സ്വന്തം വീട്ടിൽ നിന്നും എന്ത്​​ ഇറച്ചി വേണമെങ്കിലും കഴിക്കാം. എന്നാൽ അത്​ റോഡരികിൽ നിന്നാകരുത്​. പശു നമ്മുടെ മാതാവാണ്​. പശുവിൻ പാൽ കുടിച്ചാണ്​ നമ്മൾ ആരോഗ്യത്തോടെ ജീവൻ നിലനിർത്തിയത്​. മാതാവിനെതിരെ മോശമായി പെരുമാറുന്നവരെ നമ്മൾ ഏതു തരത്തിലാണോ കൈകാര്യം ചെയ്യുക, അത്തരത്തിൽ തന്നെ മാട്ടിറച്ചി തിന്നുന്നവരെയും കൈകാര്യം ​ചെയ്യും. ഇന്ത്യയിൽ പശുക്കളെ കശാപ്പു ചെയ്യുന്നതും മാട്ടിറച്ചി കഴിക്കുന്നതും കുറ്റമാണെന്നും ദിലീപ്​ ​ഘോഷ്​ പറഞ്ഞു.

നാടൻ പശുക്കളുടെ പാലി​ൽ സ്വർണം അടങ്ങിയിട്ടുണ്ട്​. അതുകൊണ്ടാണ്​ നല്ല പാലിന്​ സ്വർണ നിറമുള്ളത്​. വിദേശി കന്നുകാലികളെയല്ല, നാടൻ പശുക്കളെയാണ്​ നമ്മൾ മാതാവിനെ പോലെ പരിചരിക്കേണ്ടതെന്നും ഘോഷ്​ പറഞ്ഞു.

ദിലീപ്​ ഘോഷി​​െൻറ പ്രസ്​താവന മാത്രമല്ല, മാസങ്ങൾക്ക്​ മുമ്പ്​ മുതിർന്ന പൊലീസ്​ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയതും വിവാദമായിരുന്നു.

Tags:    
News Summary - Dilip Ghosh attacks intellectuals who eat beef - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.