ബംഗാളിൽ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് മുതിർന്ന ബി.ജെ.പി നേതാക്കൾ
കൊൽക്കത്ത: പശ്ചിമബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാരിൽ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് മുതിർന്ന ബി.ജെ.പി നേതാക്കൾ. ബി.ജെ.പിയുടെ സംസ്ഥാന നേതാക്കളായ ദീലീപ് ഘോഷ്, അഗ്നിമിത്ര പോൾ, അശോക് കീർത്താനിയ, ക്ഷുദിറാം ടുഡു, നിസിത് പ്രമാണിക് എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്. ശനിയാഴ്ച കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങുകൾ.
ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷയാണ് അഗ്നിമിത്ര പോൾ. ബംഗാളിലെ ബി.ജെ.പിയുടെ വനിത മുഖമാണ് ഇവർ. റാണിബാദ് മണ്ഡലത്തിൽനിന്നുള്ള എം.എൽ.എയാണ് ക്ഷുദിറാം ടുഡു. മുൻ കേന്ദ്രമേന്ത്രിയായ നിതിത് പ്രമാണിക് വടക്കൻ ബംഗാളിൽനിന്നുള്ള പ്രമുഖ നേതാവാണ്.
സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്രമന്ത്രിമാർ, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ എന്നിവർ പങ്കെടുത്തു. 2026ലെ തെരഞ്ഞെടുപ്പ് നയിച്ച സുവേന്ദു തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജിയെ ഭവാനിപുരിൽ പരാജയപ്പെടുത്തിയാണ് അധികാരത്തിലേക്കെത്തിയത്. നിയമസഭയിലെ 294 സീറ്റുകളിൽ 207 എണ്ണവും ബി.ജെ.പി പിടിച്ചെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.