വാർഷിക ഉച്ചകോടി; ജപ്പാൻ പ്രധാനമന്ത്രി സനയ് തകേയ്‌ച്ചി ഇന്ത്യയിൽ, മോദിയുമായി ചർച്ച നടത്തും

ന്യൂഡൽഹി: 16ാമത് ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ജാപ്പനീസ് പ്രധാനമന്ത്രി സനയ് തകേയ്‌ച്ചി ഇന്ത്യയിൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം ഡൽഹിയിലെത്തിയ തകേയ്‌ച്ചി മൂന്നുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന് ശേഷമായിരിക്കും മടങ്ങുക.

ഇന്ത്യയും ജപ്പാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനുള്ള നിർണായക ചർച്ചകൾ സന്ദർശനത്തിന്റെ ഭാഗമായി നടക്കും. സന്ദർശനത്തിനിടെ ഇന്ത്യൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സനയ് തകേയ്‌ച്ചിയും തമ്മിൽ ഉഭയകക്ഷി ചർച്ചകൾ നടത്തും. പുതിയ സാങ്കേതികവിദ്യകൾ, സാമ്പത്തിക സുരക്ഷ, പ്രതിരോധം, ബഹിരാകാശം, സുസ്ഥിര വിതരണ ശൃംഖലകൾ, ക്ലീൻ എനർജി എന്നീ മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നതിനുള്ള ഭാവി പദ്ധതികൾക്ക് ചർച്ചയിൽ വിശകലനം ചെയ്യും.

ക്വാഡ് യോഗത്തിന് പിന്നാലെ, ഇന്ത്യ, ജപ്പാൻ, ആസ്‌ട്രേലിയ, അമേരിക്ക എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന 'ക്വാഡ്' കൂട്ടായ്മയുടെ വിദേശകാര്യ മന്ത്രിമാരുടെ യോഗം നടന്ന് ഒരു മാസത്തിനുള്ളിലാണ് ജാപ്പനീസ് പ്രധാനമന്ത്രിയുടെ ഈ സന്ദർശനം നടത്തുന്നത്. സ്വതന്ത്രവും തുറന്നതുമായ ഇൻഡോ-പസഫിക് മേഖലയ്ക്കായി ഒന്നിച്ച് നിൽക്കുമെന്ന് ക്വാഡ് യോഗത്തിൽ നാല് രാജ്യങ്ങളും വീണ്ടും പ്രഖ്യാപിച്ചിരുന്നു.

വ്യാപാര-സാമ്പത്തിക ബന്ധങ്ങൾ ഇന്ത്യയിലെ ഏറ്റവും വലിയ വിദേശ നിക്ഷേപകരിൽ ഒന്നാണ് ജപ്പാൻ. നിലവിൽ 1,400ഓളം ജാപനീസ് കമ്പനികളാണ് ഇന്ത്യയിൽ പ്രവർത്തിക്കുന്നത്. 2025-26 സാമ്പത്തിക വർഷത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 27.5 ബില്യൺ ഡോളറിലെത്തിയിരുന്നു. ഇന്ത്യയുടെ ഇൻഫ്രാസ്ട്രക്ചർ, നിർമ്മാണം, ധനകാര്യം, ഹരിത ഊർജം എന്നീ മേഖലകളിൽ ജപ്പാൻ വലിയ തോതിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ, തകേയ്‌ച്ചിയുടെ സന്ദർശനത്തിന് ഏറെ പ്രാധാന്യമുണ്ട്.

Tags:    
News Summary - Annual Summit; Japanese Prime Minister Sanai Takeichi in India, to hold talks with Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.