ന്യൂഡൽഹി: റെയിൽപാളങ്ങൾക്ക് മുകളിലൂടെ നീരാവിപ്പുക തുപ്പി കൂകിപ്പാഞ്ഞ കൽക്കരി എ ൻജിനുകൾക്ക് പിറകെയെത്തിയ ഡീസൽ എൻജിനുകളും ചരിത്രത്തിെൻറ ഭാഗമാകുന്നു. പരിസ് ഥിതി സംരക്ഷണം, ഉൗർജവിനിയോഗം എന്നിവ ലക്ഷ്യമിട്ട് നിലവിൽ സർവിസ് നടത്തുന്ന ഡീസൽ എൻജിനുകൾ റെയിൽവേ പ്രത്യേക സാേങ്കതികവിദ്യ ഉപയോഗിച്ച് വൈദ്യുതി എൻജിനുകളാക്കി മാറ്റുന്നു. ഇതിെൻറ ആദ്യ പരീക്ഷണം വിജയിച്ചതായി റെയിൽവേ അറിയിച്ചു. ലോകത്ത് ഇത്തരത്തിലുള്ള ആദ്യ സംരംഭമാണിത്.
ആദ്യഘട്ടത്തിൽ ബ്രോഡ്ഗേജ് പാളത്തിൽ ഒാടുന്ന മുഴുവൻ ഡീസൽ എൻജിനുകളുമാണ് വൈദ്യുതി എൻജിനുകളായി മാറ്റുന്നത്. 2017 ഡിസംബർ 22നാണ് ഇത്തരത്തിലുള്ള പദ്ധതിക്ക് റെയിൽവേ തുടക്കമിട്ടത്. പദ്ധതിപ്രകാരം നിർമിച്ച ആദ്യ എൻജിൻ ഇൗ വർഷം ഫെബ്രുവരി 28ന് പുറത്തിറക്കിയിരുന്നു. വാരാണസിയിലെ ‘ഡീസൽ ലോകോമോട്ടിവ് വർക്സ്’ ആണ് 69 ദിവസംകൊണ്ട് ഒരു ഡീസൽ എൻജിനെ വൈദ്യുതി എൻജിനായി മാറ്റിയത്. ഇേതാടെ, 2600 കുതിരശക്തിയുള്ള എൻജിൻ 5000 കുതിര ശക്തിയിലേക്ക് മാറി.
പരീക്ഷണ ഒാട്ടത്തിനുശേഷമാണ് ഇപ്പോൾ എൻജിൻ വാരാണസിക്കും ലുധിയാനക്കും ഇടയിൽ സർവിസ് നടത്തുന്നത്. ഡിസംബർ മൂന്നിനാണ് ഇത്തരത്തിൽ മാറ്റിനിർമിച്ച വൈദ്യുതി എൻജിൻ സർവിസ് നടത്താൻ റെയിൽവേ ബോർഡ് അനുമതി നൽകിയത്.ഇത്തരത്തിൽ മുഴുവൻ ഡീസൽ എൻജിനുകളും പുതുക്കിനിർമിക്കാനാണ് റെയിൽവേ ദ്ദേശിക്കുന്നത്. നിലവിൽ ഇത്തരത്തിലുള്ള പുതുക്കിപ്പണിയലിന് അഞ്ചു മുതൽ ആറു കോടിവരെയാണ് ചെലവ്. പദ്ധതി പ്രാവർത്തികമാകുന്നതോടെ ഇന്ധനച്ചെലവിനത്തിൽ വൻ ലാഭമാണ് റെയിൽവേക്ക് ഉണ്ടാവുക.
കൂടാതെ, പരിസ്ഥിതിക്ക് ദോഷകരമായ കാർബൺഡൈ ഒാക്സൈഡ് പുറത്തുവിടുന്നത് ഇല്ലാതാക്കാനുമാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.