ഇറ്റലിയിൽനിന്ന് വരുമ്പോൾ രാഹുൽ കോവിഡ്-19 പരിശോധനക്ക് വിധേയനായോ -ബി.ജെ.പി എം.പി

ന്യൂഡൽഹി: ഇറ്റലിയിൽനിന്ന് വരുമ്പോൾ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കോവിഡ്-19 പരിശോധനക്ക് വിധേയനായിരുന്നുവോയെന് ന് പരിഹസിച്ച് ബി.ജെ.പി എം.പി രമേശ് ബിധൂരി. ജനങ്ങൾക്കിടയിലേക്ക് പോകുന്നതിന് മുമ്പ് ഇക്കാര്യം വ്യക്തമാക്കണമെന്ന ും രമേശ് ബിധൂരി ആവശ്യപ്പെട്ടു. ഡൽഹിയിലെ കലാപബാധിത മേഖലയിൽ രാഹുൽ ഗാന്ധി സന്ദർശനം നടത്തിയതിന് പിന്നാലെയാണ് എം. പി‍യുടെ പ്രസ്താവന.

'രാഹുൽ ഗാന്ധി ഈയടുത്താണ് ഇറ്റലിയിൽ നിന്ന് തിരിച്ചെത്തിയത്. വിമാനത്താവളത്തിൽ രാഹുലിനെ കൊറോണ വൈറസ് പരിശോധനക്ക് വിധേയനാക്കിയോ എന്ന് തനിക്കറിയില്ല. ജനങ്ങൾക്കിടയിലേക്ക് പോകും മുമ്പ് കൊറോണ പരിശോധനക്ക് വിധേയനായോ എന്ന കാര്യം രാഹുൽ വ്യക്തമാക്കണം. ഇത് ജനങ്ങളുടെ സുരക്ഷക്ക് അത്യാവശ്യമാണ്' -എം.പി രമേശ് ബിധൂരി പാർലിമെന്‍റിന് പുറത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

എന്നാൽ, രാഹുൽ ഗാന്ധി സമീപകാലത്തൊന്നും ഇറ്റലിയിൽ സന്ദർശനം നടത്തിയതായി ഔദ്യോഗിക വിവരമില്ല. കലാപബാധിത പ്രദേശങ്ങൾ സന്ദർശിച്ച് കേന്ദ്ര സർക്കാറിനെതിരെ രാഹുൽ രൂക്ഷ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് കൊറോണയുമായി ബന്ധപ്പെടുത്തി എം.പിയുടെ പ്രസ്താവന.

സംഘ്പരിവാർ അക്രമികൾ കലാപം അഴിച്ചുവിട്ട വടക്കു കിഴക്കൻ ഡൽഹിയിൽ രാഹുൽ ബുധനാഴ്ച സന്ദർശനം നടത്തിയിരുന്നു. ഇന്ത്യയെ വിഭജിച്ചുകൊണ്ടിരിക്കുകയാണെന്നും ലോകത്തിന് മുമ്പിൽ ഇന്ത്യയുടെ കീർത്തി കളങ്കപ്പെടുകയാണെന്നും രാഹുൽ വിമർശിച്ചിരുന്നു.

അതേസമയം, 28 കൊറോണ പോസിറ്റിവ് കേസുകൾ ഇന്ത്യയിൽ സ്ഥിരീകരിച്ചിരിക്കുകയാണ്. ഇവരിൽ ഇറ്റലിയിൽ നിന്നെത്തിയ 16 വിനോദസഞ്ചാരികളും ഉൾപ്പെടും.

Tags:    
News Summary - Did Rahul Gandhi Undergo Coronavirus Screening on Return from Italy, Asks BJP's Ramesh Bidhuri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.