നഞ്ചൻഗുഡിലെ കോവിഡ് ബാധ ചൈനയിൽ നിന്ന് വന്ന പാഴ്സലിൽ നിന്നോ?

മൈസൂർ: മൈസൂർ ജില്ലയിലെ നഞ്ചൻഗുഡ് താലൂക്കിലെ കോവിഡ് വ്യാപനത്തിന്റെ ഉറവിടം കണ്ടെത്താതെ വിഷമിക്കുകയാണ് അധികൃത രും ആരോഗ്യ പ്രവർത്തകരും. മൈസൂർ ജില്ലയിൽ 35 കോവിഡ് രോഗികളാണുള്ളത്. ഇതിൽ 14 പേരുടെ രോഗ ഉറവിടം കണ്ടെത്താനായിട്ടുണ്ട ്. എന്നാൽ, നഞ്ചൻഗുഡ് താലൂക്കിലെ 21 പേർക്ക് എവിടെ നിന്നാണ് രോഗം പിടിപ്പെട്ടതെന്നത് ഇനിയും അജ്ഞാതമാണ്.

നഞ്ചൻഗുഡ് താലൂക്കിൽ നിന്നുള്ള സംസ്ഥാനത്തെ 52ാം രോഗിയിൽ നിന്നാണ് ബാക്കി 20 പേർക്കും രോഗം പകർന്നിരിക്കുന്നത്. എന്നാൽ, ഇയാൾക്ക് വിദേശയാത്ര ചരിത്രമൊന്നും ഇല്ല. അപ്പോൾ സംശയം ചെന്നു നിൽക്കുന്നത് ചൈനയിൽ നിന്ന് വന്ന ചരക്കിലാണ്.

ജൂബിലൻറ് ലൈഫ് സയൻസ് എന്ന ഫാർമസ്യൂട്ടിക്കൽ കമ്പനിയിലേക്ക് ചൈനയിൽ നിന്ന് വന്ന ഈ അസംസ്കൃത വസ്തുക്കൾ സ്വീകരിച്ചതും വെയർഹൗസിലേക്ക് മാറ്റിയതും സംസ്ഥാനത്തെ 52ാം രോഗിയാണ്. മാർച്ച് 15നാണ് ചരക്ക് കമ്പനിയിലെത്തിയത്.

17ന് ഇയാൾക്ക് പനി അനുഭവപ്പെട്ടു. 18ന് അവധി എടുത്തെങ്കിലും 19ന് വന്നു. എന്നാൽ, 20ന് ഉച്ചയോടെ അസുഖം മൂർഛിച്ച് ആദ്യം മൈസൂരിലെ ഗോപാല ഗൗഡ ഹോസ്പിറ്റലിലും പിന്നീട് കെ.ആർ. ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു. 26നാണ് കൊറോണ സ്ഥിരീകരിച്ചത്. ഇയാളുമായി ഇടപഴകിയ 20 പേർക്കും പിന്നീട് രോഗം സ്ഥിരീകരിച്ചു.

3 ടൺ അസംസ്കൃത വസ്തുക്കളാണ് ചെന്നൈ വഴി ചൈനയിൽ നിന്നെത്തിയത്. കമ്പനിയിലെ 1400 ജീവനക്കാർ വീട്ടു നിരീക്ഷണത്തിലാണ്. ചൈനയിൽ നിന്ന് വന്ന ചരക്ക് പൂനെയിലെ വൈറോളജി ലാബിലേക്ക് പരിശോധനക്ക് അയച്ചിട്ടുണ്ട്. കർണാടകയിൽ 181 പേർക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.

Tags:    
News Summary - Did a Chinese consignment spread coronavirus in Nanjangud?-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.