ചൗട്ടാല പ്ലസ്ടു പാസായോ?

ന്യൂഡല്‍ഹി: ഹരിയാന മുന്‍ മുഖ്യമന്ത്രിയും ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ (ഐ.എന്‍.എല്‍.ഡി) നേതാവുമായ ഓം പ്രകാശ് ചൗട്ടാല ജയിൽവാസത്തിനിടെ പ്ലസ്ടു പരീക്ഷ എഴുതി എ ഗ്രേഡോടെ വിജയിച്ചുവെന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. എന്നാൽ ഈ വാർത്തകൾ വാസ്തവ വിരുദ്ധമാണെന്ന്  ഹിന്ദുസ്താൻ ടൈംസ്  റിപ്പോർട്ട് ചെയ്തു. ഇത് തെളിയിക്കുന്ന  രേഖകൾ ലഭിച്ചുവെന്നും 10ാം ക്ലാസ് പരീക്ഷ എഴുതിയ ചൗട്ടാല ഫലം കാത്തിരിക്കുകയാണെന്നുമാണ് രേഖകളിലുള്ളതെന്നും ഹിന്ദുസ്താൻ ടൈംസ് റിപ്പോർട്ട് ചെയ്തു. 

ചൗട്ടാലയുടെ ഇളയ മകനും എം.എൽ.എയുമായ അഭയ് ചൗട്ടാലയാണ് കഴിഞ്ഞദിവസം പിതാവ് പരീക്ഷയിൽ വിജയിച്ചതായി വാർത്ത പുറത്തുവിട്ടത്. നാഷണൽ സ്​കൂൾ ഒാഫ്​ ഒാപ്പൺ സ്​കൂളിങ്​ ജയിലിൽ നടത്തിയ പാഠ്യപദ്ധതിയിൽ ഒാം പ്രകാശ്​ ചൗട്ടാലയും ചേർന്നിരുന്നുവെന്നും തീഹാർ ജയിൽ സെന്‍ററിൽ വെച്ചാണ്​ അദ്ദേഹം പരീക്ഷ എഴുതിയതെന്നുമാണ് അഭയ് ചൗട്ടാല മാധ്യമങ്ങളോട് പറഞ്ഞത്.  പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷ ഫസ്റ്റ് ഡിവിഷനോടെയാണ് (എ ഗ്രേഡ്) പാസായതെന്ന വാർത്ത വലിയ പ്രധാന്യത്തോടെയാണ് മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചത്. 

അധ്യാപക നിയമനത്തിലെ അഴിമതിക്കേസില്‍ 2013ലാണ് ചൗട്ടാല കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുന്നത്. രണ്ടു വര്‍ഷത്തിന് ശേഷം സുപ്രീംകോടതിയും കീഴ്‌ക്കോടതി വിധി ശരിവെച്ചു. പത്തു വര്‍ഷം തടവിനാണ് ശിക്ഷിച്ചിരിക്കുന്നത്.

Tags:    
News Summary - Did Chautala clear Class 12? Documents say he took Class 10 exam, result not out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.