കുട്ടികൾക്ക് പാർക്കുകളും കളിസ്ഥലങ്ങളും, ഇൻറർ നാഷണൽ സ്കൂളുകൾ; ധാരാവിയുടെ മാറുന്ന മുഖം

മുംബൈ: ധാരാവിയിൽ ജനിച്ച് വളരുന്ന കുട്ടികൾ നേരിടുന്ന കുറവുകളിലൊന്ന് നല്ലൊരു കളിസ്ഥലമില്ല എന്നതാണ്. ചെളിക്കെട്ടുള്ള സ്ഥലങ്ങൾ, തുറസ്സായ ഇടങ്ങൾ എന്നിവയാണ് ഇവർ കാലങ്ങളായി ഫുട്ബോളും ഗലി ക്രിക്കറ്റുമൊക്കെ കളിക്കാൻ ഉപയോഗിക്കുന്നത്. ഈ ചെറിയ താത്കാലിക ഇടങ്ങളിലാണ് പലരുടെയും സ്വപ്നങ്ങൾ വളർന്ന് പന്തലിച്ചു എന്നത് മറക്കാനുമാകില്ല. ആ സ്വപ്നങ്ങൾക്ക് കൂടുതൽ നിറമേകുകയാണ് ധാരാവിയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ.

ധാരാവി പുനർവികസന പ്രോജക്ടിനെക്കുറിച്ച് അടുത്തറിയുന്നവർ നൽകുന്ന വിവരമനുസരിച്ച് വലിയ പാർക്കുകൾ മുതൽ ചെറിയ കമ്യൂണിറ്റി കളിസ്ഥലങ്ങൾ വരെ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓരോ താമസക്കാരനും കുട്ടികൾക്ക് സുരക്ഷിതമായി ഏറ്റവും അടുത്ത് മികച്ച കളിസ്ഥലങ്ങൾ ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം. എല്ലാ പ്രായത്തിലുള്ളവർക്കും ഔട്ട്ഡോർ ആക്ടിവിറ്റികൾ ചെയ്യാൻ സൗകര്യമുള്ള കളിസ്ഥലങ്ങളാണ് പ്ലാനിലുള്ളതെന്ന് പറയുന്നു.

ധാരാവിയുടെ നിലവിലെ ഘടന അവിടുത്തെ താമസക്കാരുടെ അടിസ്ഥാന ആവശ്യങ്ങൾക്ക് അപര്യാപ്തമാണ്. നഗരത്തിനുള്ളിൽ തന്നെ മറ്റൊരു ആധുനിക നഗരമായി ധാരാവിയെ മാറ്റിയെടുക്കുന്നതിന് മൊത്തത്തിൽ ഘടന പൊളിച്ചെഴുതേണ്ടി വരുമെന്നാണ് സ്രോതസുകൾ പറ‍യുന്നത്.

2007-2008 മാഷൽ സർവെ പ്രകാരം 26 സ്കൂളുകളാണ് ധാരാവിയിലുള്ളത്. അവയിൽ പലതും ഗ്രൗണ്ട് ഫ്ലോർ ഘടനയിലാണുള്ളത്. നിന്ന് തിരിയാൻ പോലും സ്ഥലമില്ലാത്ത ക്ലാസ് മുറികളിലാണ് കുട്ടികൾ പഠിക്കുന്നത്. അവയിൽ മിക്ക സ്കൂളുകൾക്കും കളിസ്ഥലങ്ങൾ ഇല്ല. ഇവിടെ വിദ്യാഭ്യാസ, അടിസ്ഥാന സൗകര്യ മേഖലകളിലുൾപ്പെടെ മാറ്റം വേണമെന്നാണ് പറയുന്നത്.

സ്കൂൾ സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ മാത്രമല്ല നിലവിലുള്ള സ്കൂളുകളുടെ സ്ഥാനമാറ്റവും പദ്ധതിയിലുണ്ട്. നാലോളം സ്വകാര്യ സ്കൂളുകളെ ഇന്റർനാഷണൽ പദവിയിലെത്തിക്കാനും ആസൂത്രണം ചെയ്യുന്നു. ഇത് കൃത്യം എത്രയെണ്ണമാണെന്ന് പദ്ധതി പ്രദേശത്തെ ജനസംഖ്യയും ജന സാന്ദ്രതയും ഒക്കെ അടിസ്ഥാനമാക്കിയാണ് തീരുമാനിക്കുക. പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഗ്രീൻ സ്പേസുകൾ ജീവിത നിലവാരത്തിനൊപ്പം പാരിസ്ഥിതിക പ്രതിരോധ ശേഷികൂടി മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ്.

Tags:    
News Summary - Dhravi redevelopment project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.