സുജാത ഭട്ട്
ബംഗളൂരു: ധർമ്മസ്ഥലയിൽവെച്ച് മകളെ കാണാതായെന്ന് മൊഴി നൽകിയ സുജാത മൊഴി മാറ്റി. 2003ൽ മകളെ കാണാതായെന്നായിരുന്നു അവരുടെ മൊഴി. ധർമ്മസ്ഥലയിലെ കൂട്ടകൊലപാതകം സംബന്ധിച്ച വാർത്തകൾ പുറത്ത് വന്ന സമയത്താണ് സുജാതയുടെ മൊഴി പുറത്ത് വന്നത്. എന്നാൽ, മകളെ കാണാതായതുമായി ബന്ധപ്പെട്ട തന്റെ കഥ വ്യാജമാണെന്നാണ് അവർ പുതിയ മൊഴിയിൽ വ്യക്തമാക്കിയത്.
ക്ഷേത്രം അധികാരികളുമായി തനിക്ക് ഭൂമിതർക്കമുണ്ടായിരുന്നു. ഇത് പരിഹരിക്കുന്നതിനായി വ്യാജ ആരോപണം ഉന്നയിക്കാൻ ചിലർ നിർബന്ധിക്കുകയായിരുന്നു. അതിനാലാണ് ആരോപണം ഉയർത്തിയത്.ആക്ടിവിസ്റ്റുകളായ ഗിരിഷ് മട്ടാന്നവാർ, ടി.ജയന്തി എന്നിവരാണ് കള്ളക്കഥ പറയാൻ നിർബന്ധിച്ചത്. താൻ ആരിൽ നിന്നും പണം ആവശ്യപ്പെട്ടിട്ടില്ല. തന്റെ ഒപ്പില്ലാതെ ഭൂമി തട്ടിയെടുക്കുകയാണ് ഉണ്ടായതെന്നും അവർ പറഞ്ഞു.
തന്റെ മകളായ 18 വയസുകാരി അനന്യയെ 2003 മെയിൽ ധർമ്മസ്ഥല യാത്രക്കിടെ കാണാതായെന്നായിരുന്നു സുജാതയുടെ മൊഴി. സുഹൃത്തുക്കൾ ഷോപ്പിങ്ങിന് പോയപ്പോൾ ക്ഷേത്രത്തിനടുത്ത് നിന്നിരുന്ന അനന്യയെ കാണാതാവുകയായിരുന്നു. ദയവായി എന്നോട് ക്ഷമിക്കണം, എനിക്കൊരു തെറ്റുപറ്റി. ധര്‍മസ്ഥലയോടും കര്‍ണാടകയിലെ ജനങ്ങളോടും രാജ്യത്തെ ജനങ്ങളോടും താന്‍ ക്ഷമ ചോദിക്കുന്നു. ഈ വിവാദം അവസാനിപ്പിച്ച് സമാധാനപരമായി ജീവിക്കാന്‍ ആഗ്രഹിക്കുന്നു. ജനങ്ങളോട് ഞാന്‍ കള്ളം പറഞ്ഞു. ദയവായി ഈ വിവാദത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് സുജാത പറഞ്ഞു.
സുജാതയ്ക്ക് മകളില്ലെന്നും വാസ്തവിരുദ്ധമായ കാര്യങ്ങളാണ് അവര്‍ പറയുന്നതെന്നും സഹോദരന്‍ പറഞ്ഞു. അവര്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ വീട് വിട്ട് പോയതാണ്. നാല്‍പ്പത് വര്‍ഷത്തിനിടയില്‍ അത്യപൂര്‍വ്വമായി ഞങ്ങളെ സന്ദര്‍ശിച്ചിട്ടുണ്ട്. കുടുംബവുമായി യാതൊരു ബന്ധവും പുലര്‍ത്തിയിരുന്നില്ല. ഒരു വര്‍ഷത്തിന് മുന്‍പ് വീട്ടില്‍ വന്നു. ബെംഗളൂരുവിലാണ് താമസമെന്നും ഇപ്പോള്‍ കോടീശ്വരിയാണെന്നും പറഞ്ഞു. അപ്പോള്‍ പോലും മകളെക്കുറിച്ചോ കുടുംബത്തെക്കുറിച്ചോ ഒന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബംഗളൂരു: ധർമ്മസ്ഥലയിലെ ദുരുഹമരണങ്ങളുമായി ബന്ധപ്പെട്ട കേസിൽ വൻ ട്വിസ്റ്റ്. ധർമ്മസ്ഥലയിലെ വനത്തിൽ താൻ മൃതദേഹങ്ങൾ കുഴിച്ചിട്ടുവെന്ന് വെളിപ്പെടുത്തൽ നടത്തിയ പരാതിക്കാരനെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ഇയാളെ കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം മണിക്കൂറുകൾ ചോദ്യം ചെയ്തുവെന്നാണ് റിപ്പോർട്ട്. ഇയാൾ ഉന്നയിച്ച ആരോപണങ്ങളെല്ലാം വ്യാജമാണെന്നും പ്രത്യേക അന്വേഷണസംഘം വ്യക്തമാക്കി.
ധർമ്മസ്ഥലയിൽ നിരവധി സ്ത്രീകൾ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടുവെന്നും ഭീഷണിക്ക് വഴങ്ങി ഇവരുടെ മൃതദേഹങ്ങൾ സംസ്കരിച്ചുവെന്നുമായിരുന്നു ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ. ആരോപണങ്ങളിൽ ആദ്യം അന്വേഷണം പ്രഖ്യാപിക്കാതിരുന്ന കർണാടക സർക്കാർ സമ്മർദം ശക്തമായതോടെ പ്രത്യേക അന്വേഷണസംഘം രുപീകരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.