ശ്രീനഗർ: തീവ്രവാദികൾക്കൊപ്പം പിടിയിലായ ഡിവൈ.എസ്.പി ദേവീന്ദർ സിങ് കഴിഞ്ഞവർഷവ ും തീവ്രവാദികളെ ‘സുഖവാസത്തിന്’ കൊണ്ടുപോയതായി പൊലീസ്. ചോദ്യം ചെയ്യലിനിടെയാണ് ഇക്കാര്യം സിങ് വെളിപ്പെടുത്തിയതെന്ന് അധികൃതർ വ്യക്തമാക്കി. താൻ എന്താണ് ചെയ്യുന് നതെന്ന് തനിക്കു തന്നെ അറിയാത്ത അവസ്ഥയാണെന്നും സിങ് പറഞ്ഞു.
ചണ്ഡിഗഢിലെത്തിച് ച് രണ്ടു മാസം താമസിപ്പിച്ചാൽ 12 ലക്ഷം രൂപയാണ് സിങ് പ്രതീക്ഷിച്ചിരുന്നത്. സിങ്ങിെൻറ മറുപടികളിൽ നിരവധി വൈരുധ്യങ്ങളുള്ളതിനാൽ കൂടുതൽ അന്വേഷണത്തിലൂടെ മാത്രമേ കേസിെൻറ ആഴം വ്യക്തമാകൂ എന്നാണ് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്. പിടിയിലായ തീവ്രവാദികളെയും ദേവീന്ദർ സിങ്ങിനെയൂം വ്യത്യസ്ത മുറികളിലാണ് ചോദ്യം ചെയ്യുന്നത്.
കഴിഞ്ഞ വർഷവും ഇപ്രകാരം തീവ്രവാദികൾക്ക് ഇയാൾ ഒളിത്താവളം ഒരുക്കിയതായി വ്യക്തമായിട്ടുണ്ട്. വിശ്രമത്തിനും അസുഖം ഭേദമാകുന്നതിനുമാണ് ഇത്തരം യാത്രകളെന്നാണ് പിടിയിലായ തീവ്രവാദികൾ നവീദ് ബാബുവും ആസിഫ് അഹമ്മദും പറഞ്ഞത്. ജമ്മു-കശ്മീർ പൊലീസിൽനിന്ന് രക്ഷപ്പെടാനും കടുത്ത തണുപ്പിൽനിന്ന് ആശ്വാസത്തിനുമാണ് കുന്നുകളിലേക്ക് പോകുന്നത്.
ദേവീന്ദർ സിങ്ങിെൻറ ബാങ്ക് അക്കൗണ്ടുകളും പൊലീസ് പരിശോധിക്കുന്നുണ്ട്. സിങ് സർവിസിൽ കയറി പ്രബേഷൻ കാലത്തുതന്നെ നടപടിക്ക് വിധേയമായിട്ടുണ്ട്. സഹപ്രവർത്തകനൊപ്പം മയക്കുമരുന്നു കേസിലാണ് ഇയാൾ ആദ്യം പിടിക്കപ്പെട്ടത്. പുറത്താക്കാൻ ഒരുങ്ങിയെങ്കിലും മാനുഷിക പരിഗണനവെച്ച് സർവിസിൽ തുടരാൻ അനുവദിക്കുകയായിരുന്നു. പിന്നീട് തീവ്രവാദികളെ നേരിടാനുള്ള പ്രത്യേക വിഭാഗത്തിലേക്ക് മാറ്റി. ’97ൽ പിടിച്ചുപറി കേസിലും അകപ്പെട്ടു. 2015ൽ മുൻ ഡി.ജി.പി കെ. രാജേന്ദ്രയാണ് ഇയാളെ ഷോപിയാനിലെയും പുൽവാമയിലെയും ജില്ല ആസ്ഥാനങ്ങളിൽ നിയമിച്ചത്.
പുൽവാമയിൽ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് 2018 ആഗസ്റ്റിൽ ശ്രീനഗറിലെ സംഘർഷ മേഖലയിലേക്ക് മാറ്റി. ഇതിനെ ചില മുതിർന്ന ഉദ്യോഗസ്ഥർ എതിർത്തിരുന്നെങ്കിലും ഫലമുണ്ടായില്ല. ഇങ്ങനെ സർവിസ് ചരിത്രമുള്ളയാൾക്കാണ് മികച്ച സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡൽ സമ്മാനിച്ചതെന്നാണ് കൗതുകം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.