ചെന്നൈ: ബി.ജെ.പിയിൽനിന്ന് രാജിവെച്ച കെ. അണ്ണാമലൈയുടെ ‘വി ദി ലീഡേഴ്സ്’ എന്ന വെബ്സൈറ്റിൽ 24 മണിക്കൂറിനകം പേർ രജിസ്റ്റർ ചെയ്തത് 13 ലക്ഷത്തോളം പേർ. ഇതിൽ ഭൂരിഭാഗവും ബി.ജെ.പിയിൽനിന്നുള്ളവരാണ്. പുതിയ രാഷ്ട്രീയകക്ഷി രൂപവത്കരിക്കുന്നതിന് മുന്നോടിയായാണ് തന്റെ അനുയായികൾക്കും പാർട്ടിയിൽ ചേരാൻ ആഗ്രഹിക്കുന്നവർക്കുമായി പേർ രജിസ്റ്റർ ചെയ്യാനായി വെബ്ൈസറ്റിന് രൂപം നൽകിയത്.
ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് കരു നാഗരാജൻ, സംസ്ഥാന സെക്രട്ടറി സുമതി വെങ്കടേഷ് തുടങ്ങിയ നിരവധി നേതാക്കളും പാർട്ടിയിൽനിന്ന് രാജിവെച്ച് അണ്ണാമലൈയോടൊപ്പം ചേർന്നു. വിവിധ ജില്ലകളിലെ മുൻ സംസ്ഥാന-ജില്ല ഭാരവാഹികളും ഐക്യദാർഢ്യം പ്രകടിപ്പിച്ചിട്ടുണ്ട്. വിവിധയിടങ്ങളിൽ പാർട്ടി കമ്മിറ്റികൾ ഒന്നാകെ പിരിച്ചുവിട്ട് അണ്ണാമലൈക്കൊപ്പം ചേരുന്നുണ്ട്. രാജി പ്രവാഹം ബി.ജെ.പി സംസ്ഥാന നേതൃത്വത്തിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്.
എട്ടു മാസത്തിനകം തമിഴ്നാട്ടിൽ നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ മൽസരിക്കാനും അണ്ണാമലൈ തീരുമാനിച്ചിട്ടുണ്ട്. ഇതിന് മുന്നോടിയായി പുതിയ രാഷ്ട്രീയകക്ഷി രൂപവത്കരിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ അംഗീകാരം ലഭ്യമാക്കുന്നതിനുമായ നടപടികളും തുടങ്ങിയിട്ടുണ്ട്. ഡൽഹിയിൽനിന്ന് ചെന്നൈയിൽ തിരിച്ചെത്തിയ അണ്ണാമലൈക്ക് വിമാനത്താവളത്തിൽ അനുയായികൾ വൻ വരവേൽപാണ് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.