ഡെറിക് ഒബ്രയാനെ രാജ്യസഭയിൽ നിന്നും സസ്പെൻഡ് ചെയ്തു

ന്യു ഡൽഹി:തൃണമൂൽ കോൺഗ്രസ് എം.പി ഡെറിക് ഒബ്രയാനെ വർഷകാല സമ്മേളനം സമാപിക്കുന്നത് വരെ രാജ്യസഭയിൽ നിന്നും സസ്പെൻഡ് ചെയ്തു.അപക്വമായ പെരുമാറ്റം ചൂണ്ടിക്കാട്ടിയാണ് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ഡെറിക് ഒബ്രയാനെ സസ്പെന്‍ഡ് ചെയ്തത്.

സഭ സമ്മേളിച്ച ഉടൻ തന്നെ മണിപ്പൂർ വിഷയത്തിൽ ചർച്ച നടത്തണമെന്നാവശ്യപ്പെട്ട് ഡെറിക് ഒബ്രയാൻ ബഹളമുണ്ടാക്കി. പ്രതിപക്ഷം സമ്മതിക്കുകയാണെങ്കിൽ, ഉച്ചയ്ക്ക് വിഷയം ലിസ്റ്റ് ചെയ്ത് ചർച്ച ആരംഭിക്കാമെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയൽ പറഞ്ഞു. എന്നാൽ ഞങ്ങൾക്ക് ആശയവിനിമയം നടത്തേണ്ടതുണ്ട്, മണിപ്പൂരിനെക്കുറിച്ച് ചർച്ചയ്ക്ക് ഞങ്ങൾ തയാറാണ്, പക്ഷേ ഭരണപക്ഷം ആഗ്രഹിക്കുന്ന രീതിയിൽ അല്ല എന്ന് പ്രസ്താവിച്ചുകൊണ്ട് ഒബ്രയാൻ പോയിന്‍റ് ഓഫ് ഓർഡർ ഉയർത്തി. തുടർന്ന് പീയുഷ് ഗോയൽ വർഷകാല സമ്മേളനം സമാപിക്കുന്നത് വരെ ഡെറിക് ഒബ്രയാനെ സഭയിൽനിന്ന് സസ്പെന്‍റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയായിരുന്നു.ഉപരാഷ്ട്രപതി സസ്പെൻഷൻ തീരുമാനം പ്രഖ്യാപിച്ചു.

ഡൽഹി സർവീസ് ബില്ലിന്‍റെ ഇടയിലും ഡെറിക് ഒബ്രയാനും അധ്യക്ഷനും തമ്മിൽ തർക്കമുണ്ടായിരുന്നു. ആഗസ്റ്റ് 11നാണ് സമ്മേളനം അവസാനിക്കുന്നത്.

Tags:    
News Summary - derek o'brien suspended from rajya sabha for the rest of the monsoon session

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.