ഒൗറംഗാബാദ്: ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം നൽകാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് എം.എൽ.എ പാർട്ടി ഒാഫീസിലെ 300 കസേരകൾ കടത്തിക്കൊണ്ടുപോയി. സെൻട്രൽ മഹാരാഷ്ട്രയിലാണ് സംഭവം. കോൺഗ്രസ് എം.എൽ.എ അബ്ദുൾ സത്താറും സഹായികളുമാണ് പാർട്ടിയുടെ പ്രാദേശിക ഒാഫീസിൽ നിന്ന് കസേരകൾ കടത്തിയത്.
സില്ലോദിൽ നിന്നുള്ള എം.എൽ.എയാണ് സത്താർ. താൻ പാർട്ടി അംഗത്വം രാജിവെക്കുകയാണെന്ന് പറഞ്ഞ സത്താർ കസേരകൾ തെൻറ കൈവശമുണ്ടെന്നും അറിയിച്ചു.
സഖ്യകക്ഷിയായ എൻ.സി.പിയുമായി ചേർന്ന് കോൺഗ്രസിെൻറ പ്രാദേശിക യൂണിറ്റ് ഷാഹ്ഗഞ്ചിലെ ഒാഫീസിൽ യോഗം വിളിച്ചിരുന്നു. യോഗത്തിന് മുന്നോടിയായാണ് എം.എൽ.എയുടെ സഹായികൾ കസേരകൾ എടുത്തു മാറ്റിയത്. തുടർന്ന് യോഗം എൻ.സി.പി ഒാഫീസിലേക്ക് മാറ്റുകയായിരുന്നു.
പാർട്ടിയുടെ പ്രമുഖ നേതാവാണ് സത്താർ. ഒൗറംഗാബാദിൽ നിന്ന് സീറ്റ് ലഭിക്കുമെന്നും പ്രതീക്ഷിച്ചിരുന്നു. എന്നാൽ എം.എൽ.എയായ സുഭാഷ് സമ്പാതിെന മത്സരിപ്പിക്കാൻ പാർട്ടി തീരുമാനിക്കുകയായിരുന്നു. ഇതാണ് സത്താറിനെ പ്രകോപിപ്പിച്ചത്.
കസേരകൾ തേൻറതാണെന്നും കോൺഗ്രസ് യോഗങ്ങൾക്ക് വേണ്ടി നൽകിയതായിരുന്നെന്നും സത്താർ വാർത്താ ഏജൻസി പി.ടി.െഎയോട് പറഞ്ഞു. ഇേപ്പാൾ താൻ പാർട്ടി വിട്ടതിനാൽ കസേരകളും തരികെ എടുത്തു. സ്ഥാർനാർഥി ആരാണോ അവരാണ് പ്രചാരണങ്ങൾക്ക് വേണ്ടി സൗകര്യങ്ങൾ ഒരുക്കേണ്ടതെന്നും സത്താർ കൂട്ടിച്ചേർത്തു.
സത്താറിന് കസേരകളുടെ ആവശ്യം വന്നതുകൊണ്ടാണ് അവ എടുത്തതെന്നും അതിൽ കോൺഗ്രസിന് അസ്വസ്ഥതയില്ലെന്നും പാർട്ടി സ്ഥാനാർഥി സുഭാഷ് പ്രതികരിച്ചു. സത്താർ ഇപ്പോഴും കോൺഗ്രസിൽ തന്നെയുണ്ടെന്നും രാജി ഇതുവരെ അംഗീകരിച്ചിട്ടില്ലെന്നും സുഭാഷ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.