Posted On
date_range Updated On
date_range നോട്ട് നിരോധനം തീവ്രവാദത്തിനെതിരായ പോരാട്ടമായിരുന്നുവെന്ന് നിർമല സീതാരാമൻ
ചെന്നൈ: കേന്ദ്രസർക്കാറിെൻറ നോട്ട് അസാധുവാക്കൽ തീരുമാനം തീവ്രവാദ പ്രവർത്തനങ്ങൾക്ക് വൻ തിരിച്ചടിയായെന്ന് പ്രതിരോധ മന്ത്രി നിർമല സീതാരാമൻ. നോട്ട് നിരോധനത്തിെൻറ ഏറ്റവും വലിയ നേട്ടമെന്ന് തീവ്രവാദത്തിന് ശക്തമായ ആഘാതം നൽകിയെന്നതാണ്. തീവ്രവാദ സംഘടനകളിലേക്കുള്ള പണമൊഴുക്ക് നിന്നതോടെ കശ്മീരിലെ ആയിരക്കണക്കിന് കല്ലേറുകാരെയും അത് ബാധിച്ചു. അതോടെ സൈന്യത്തിനെതിരായ കല്ലേറ് കുറഞ്ഞെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
കള്ളപ്പണ വിരുദ്ധ ദിനത്തിൽ തമിഴ്നാട്ടിൽ ബി.ജെ.പിയുടെ യുവജന സംഘടന സംഘടിപ്പിച്ച ഒപ്പു ശേഖരണ പ്രചരണപരിപാടിയിൽ പെങ്കടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.