ജഗൻ 'പൊളിച്ചടുക്കൽ' തുടരുന്നു; ഇനി നായിഡുവിന്‍റെ സ്വകാര്യ വസതി

ന്യഡൽഹി: അധികാരമേറ്റ ശേഷം ആ​​ന്ധ്ര​പ്ര​ദേ​ശിൽ മുഖ്യമന്ത്രി വൈ.​എ​സ്. ജ​ഗ​ൻ​മോ​ഹ​​ൻ റെ​ഡ്​​ഡി ‍ആരംഭിച്ച 'പൊ ളിച്ചടുക്കൽ' യജ്ഞം തുടരുന്നു. മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നിർമിച്ച സമ്മേളന ഹാൾ പൊളിച്ചാണ് അനധികൃത കെട് ടിടങ്ങൾക്കെതിരായ നടപടി ജഗൻ സർക്കാർ ആരംഭിച്ചത്. ഇപ്പോൾ ചന്ദ്രബാബു നായിഡുവിന്‍റെ സ്വകാര്യ വസതിയും പൊളിക്കാനുള്ള നീക്കത്തിലാണ് ജഗൻ.

അനധികൃത നിർമാണമെന്ന് ചൂണ്ടിക്കാട്ടി 20 കെട്ടിട ഉടമകൾക്കയച്ച നോട്ടീസിലാണ് മുൻമുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്‍റെ സ്വകാര്യ വസതിയും ഉൾപ്പെട്ടിരിക്കുന്നത്. വീട് ഒഴിയാൻ ആവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രിക്ക് സർക്കാർ നോട്ടീസും നൽകിയിട്ടുണ്ട്.

മുഖ്യമന്ത്രിയായിരിക്കെ ഹൈദരാബാദിൽനിന്ന് അമരാവതിയിലേക്ക് ഭരണകേന്ദ്രം മാറ്റിയതിനുപിന്നാലെയാണ് കൃഷ്ണ നദിക്കരയിലെ വീട്ടിലേക്ക് നായിഡു എത്തുന്നത്. എയർ കോസ്റ്റ ഉടമയായിരുന്ന ലിംഗമനേനിയിൽനിന്നും ലീസിനെടുത്തതാണിത്.

ഭരണകാലത്ത് ചന്ദ്രബാബു നായിഡു 8.90 കോ​ടി മുടക്കി നിർമിച്ച 'പ്രജാവേദിക' എന്ന സമ്മേളന ഹാൾ ദിവസങ്ങൾക്ക് മുമ്പാണ് പൊളിച്ചുനീക്കിയത്. ജഗന്‍റെ നടപടി രാഷ്ട്രീയ പകപോക്കലാണെന്നാണ് ടി.ഡി.പി നേതാക്കളുടെ ആരോപണം.

Tags:    
News Summary - demolition-threat-looms-over-chandrababu-naidu-riverside-home-indai news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.