മുംബൈയിൽ മെഴ്​സിഡെസ്​ ബെൻസിടിച്ച്​ ഡെലിവറി ബോയ്​ മരിച്ചു; സഹായം വാഗ്​ദാനം ചെയ്​ത്​ സോനു സൂദ്​

മുംബൈ: ഭക്ഷ്യവിതരണ കമ്പനിയിലെ ഡെലിവറി ബോയ്​ മെഴ്​സിഡെസ്​ ബെൻസിടിച്ച്​ മരിച്ചു. ഒഷിവാരയിൽ വെച്ചാണ്​ സംഭവമുണ്ടായത്​. വാഹനത്തിൻെറ ഡ്രൈവർ അറസ്​റ്റിലായി.

അമിത വേഗതയിൽ വന്ന വാഹനം നിയന്ത്രണം തെറ്റി സ്​കൂട്ടറിലിടിക്കുകയായിരുന്നു. സ്​​കൂട്ടർ യാത്രികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവമറിഞ്ഞ ബോളിവുഡ്​ നടൻ സോനു സൂദ്​ സഹായം വാഗ്​ദാനം ചെയ്​തു. അപകടത്തിൽ മരിച്ചയാളുടെ കുടുംബത്തെ ഉടൻ കാണുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Delivery boy dies after being hit by Mercedes-Benz in Mumbai; Sonu Sood offers help

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.