നോയിഡയിൽ നിന്ന് എയിംസിലേക്ക് ഇനി എളുപ്പമെത്താം: ആശ്രം ഫ്ലൈഓവർ വിപുലീകരണം അരവിന്ദ് കെജ്‍രിവാൾ ഉദ്ഘാടനം ചെയ്തു

ന്യൂഡൽഹി: വിപുലീകരിച്ച ഡൽഹി ആശ്രം ഫ്ലൈഓവർ മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ ഉദ്ഘാടനം ചെയ്തു. ഈ വർഷം ആദ്യം മുതൽ വിപുലീകരണത്തിനായി ഫ്ലൈ ഓവർ അടച്ചിട്ടതായിരുന്നു. ഉദ്ഘാടനം കഴിഞ്ഞതോടെ വാഹന ഗതാഗതത്തിനായി ​ഫ്ലൈ ഓവർ തുറന്നുകൊടുത്തു.

ഡൽഹി -നോയിഡ യാത്ര സുഖകരമാക്കാൻ ആറുവരിപ്പാത ​ഫ്ലൈ ഓവർ സഹായിക്കും. നോയിഡയിൽ നിന്ന് എയിംസിലേക്ക് വരുന്നവർക്ക് എളുപ്പത്തിൽ എത്താൻ ആശ്രം ഫ്ലൈ ഓവർ വിപുലീകരണം സഹായിക്കുമെന്ന് കെജ്രിവാൾ പറഞ്ഞു.

ആശ്രമവും ഡൽഹി -നോയിഡ എക്സ്പ്രസ് വേയും ബന്ധിപ്പിക്കുന്നതാണ് ഡൽഹി ഫ്ലൈ ഓവർ. 1.5 കിലോമീറ്റർ നീളത്തിലാണ് പുതിയ വിപുലീകരണം. ഗതാഗതകുരുക്കേറിയ സമയത്ത് 14,000 വാഹനങ്ങൾക്ക് ഫ്ലൈ ഓവർ ഉപകാരപ്പെടും. സൗത് ഡൽഹിയിൽ നിന്ന് നോയിഡയിലേക്കുള്ള യാത്രാ സമയം 25 മിനുട്ട് കുറക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Tags:    
News Summary - Delhi's Ashram Flyover Reopens, To Ease Delhi-Noida Commute

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.