ന്യൂഡൽഹി: വീട്ടിലെ ചടങ്ങിനിടെ അത്യുച്ചത്തിൽ സംഗീതം വായിക്കുന്നത് നിർത്തിവെക്കാൻ ആവശ്യപ്പെട്ട 30 കാരിയായ ഗർഭിണിക്ക് നേരെ അയൽവാസി വെടിവച്ചു. തുടർന്ന് യുവതിയുടെ ഗർഭം അലസിയതായി പൊലീസ് പറഞ്ഞു. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ സിരാസ്പൂരിലാണ് സംഭവം. യുവതിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
യുവതിക്ക് നേരെ വെടിയുതിർത്ത ഹരീഷ്, തോക്കിന്‍റെ ഉടമയായ സുഹൃത്ത് അമിത് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. വെടിയേറ്റ സിറാസ്പൂർ സ്വദേശി രഞ്ജു, ഷാലിമാർ ബാഗിലെ മാക്സ് ആശുപത്രിയിൽ ചികിത്സയിലാണ്. യുവതിയുടെ കഴുത്തിൽ വെടിയേറ്റതായും മൊഴി നൽകാൻ കഴിയുന്ന സാഹചര്യമല്ലെന്ന് ഡോക്ടർമാർ അറിയിച്ചതായും ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ രവികുമാർ സിങ് പറഞ്ഞു. പൊലീസ് ദൃക്‌സാക്ഷിയുടെ മൊഴി രേഖപ്പെടുത്തി.
ഞായറഴ്ച ഹരീഷിന്‍റെ വീട്ടിൽ മകനന്‍റെ കുവാൻ പൂജ ചടങ്ങ് സംഘടിപ്പിച്ചിരുന്നു. ഇതോടനുബന്ധിച്ച് ഡി.ജെ പാർട്ടി സംഘടിപ്പിച്ചു. ഉച്ചത്തിലുള്ള ശബ്ദം ബുദ്ധിമുട്ടായി അനുഭവപ്പെട്ടപ്പോൾ രഞ്ജു അവരുടെ ബാൽക്കണിയിലിറങ്ങി ഹരീഷിനോട് ശബ്ദം കുറയ്ക്കാൻ ആവശ്യപ്പെട്ടു. ഇതിൽ ക്ഷുഭിതനായ ഹരീഷ് തോക്കുമായെത്തി രഞ്ജുവിന് നേരെ വെടിയുതിർക്കുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. യുവതിയുടെ ശരീരത്തിൽ നിന്നു ബുള്ളറ്റ് പുറത്തെടുത്തതായും കൂടുതൽ ശസ്ത്രിക്രിയകൾ വേണ്ടിവരുമെന്ന് ഡോക്ട്ർമാർ അറിയിച്ചതായും മാതാവ് സന്ധ്യ പറഞ്ഞു. രഞ്ജു മൂന്ന് കുട്ടികളുടെ മാതാവാണ്. യുവതിയും കുടുംബവും ബിഹാർ സ്വദേശികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.