ന്യൂഡൽഹി: ഡൽഹിയിൽ മതം ചോദിച്ചതിന് ശേഷമാണ് പൗരത്വ ഭേദഗതി നിയമ പ്രക്ഷോഭകർക്കു നേരെ അക്രമം അഴിച്ചുവിട്ടതെ ന്ന് പരിക്കേറ്റവരുടെ ബന്ധുക്കൾ. പൊലീസ് നോക്കിനിൽക്കെയായിരുന്നു അക്രമമെന്നും അവർ പറയുന്നു. പരിക്കേറ്റവര ുമായി പോയ ആംബുലൻസിനു നേരെയും ആക്രമണമുണ്ടായി. പൊലീസ് ആക്രമികൾക്കൊപ്പമാെണന്ന വിമർശനവും ഉയരുന്നുണ്ട്.
അക്ര മിയെ തിരിച്ചറിഞ്ഞു
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിേഷധിച്ചവർക്ക് നേരെ വെടിയുതിർത്തയാളെ തിരി ച്ചറിഞ്ഞതായി പൊലീസ്. ഷാരൂഖ് എന്നയാളാണ് വെടിയുതിർത്തതെന്ന് ഡൽഹി പൊലീസ് പറഞ്ഞതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. പ്രക്ഷോഭത്തിനിടെ വെടിയേറ്റ പൊലീസ് ഹെഡ്കോൺസ്റ്റബിളും കല്ലേറിൽ പരിക്കേറ്റ നാലു സമരക്കാരുമാണ് മരിച്ചത്. പരിക്കേറ്റ പത്തു പൊലീസുകാരെയും 56 ഓളം പ്രക്ഷോഭകരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഡൽഹിയിൽ നിരോധനാജ്ഞ
സംഘർഷ സാധ്യത കണക്കിലെടുത്ത് ഡൽഹിയിലെ പത്തിടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഡൽഹി പൊലീസ് കമീഷനറുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.
കൂടുതൽ സേനയെ വിന്യസിച്ചു
അക്രമമുണ്ടായ ഖജൂരി ഖാസിൽ കൂടുതൽ സേനയെ വിന്യസിച്ചതായി അറിയിച്ചു. പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കാൻ കൂടുതൽ സേനയെ വിന്യസിക്കുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്ഡി പറഞ്ഞു.
ലഫ്. ഗവർണറുടെ വീട് ഉപരോധിച്ചു
അക്രമത്തിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഇടപെടാത്തതിനെ തുടർന്ന് ആം ആദ്മി പാർട്ടി എം.എൽ.എ മാരും മന്ത്രിമാരും ഉപരോധം സംഘടിപ്പിച്ചു. ആക്രമണം അവസാനിപ്പിക്കാൻ പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ലഫ്. ഗവർണറുടെ വസതി ഉപരോധിച്ചത്.
സ്കൂളുകൾക്ക് അവധി
വടക്കുകിഴക്കൻ ഡൽഹിയിൽ പ്രക്ഷോഭം കനത്തതിനെ തുടർന്ന് വടക്കുകിഴക്കൻ ഡൽഹിയിലെ സർക്കാർ- സ്വകാര്യ സ്കൂളുകൾക്ക് ഇന്ന് അവധി നൽകി. സംഘർഷ സാധ്യത കണക്കിലെടുത്താണ് സ്കൂളുകൾക്ക് അവധി നൽകിയതെന്ന് ഉപമുഖമന്ത്രി മനീഷ് സിസോദിയ അറിയിച്ചു. സി.ബി.എസ്.ഇ പരീക്ഷകൾ മാറ്റിവെക്കണമെന്ന് അഭ്യർഥിച്ചെങ്കിലും വടക്കുകിഴക്കൻ ഡൽഹിയിൽ പരീക്ഷ കേന്ദ്രങ്ങൾ ഇല്ലെന്നും പടിഞ്ഞാറൽ ഡൽഹിയിൽ മാത്രമാണ് പരീക്ഷ നടക്കുന്നതെന്നും സി.ബി.എസ്.ഇ വക്താവ് രാമശർമ അറിയിച്ചു.
മെട്രോ സ്റ്റേഷനുകൾ അടച്ചു
സംഘർഷത്തെ തുടർന്ന് ഡൽഹി പ്രധാന കേന്ദ്രങ്ങളിലെ മെട്രോ സ്റ്റേഷനുകൾ അടച്ചു. ഡൽഹി പൊലിസ് ആസ്ഥാനത്തിന് സമീപത്തെ മെട്രോ സ്റ്റേഷനുകളാണ് അടച്ചത്. ജാഫറാ ബാദ്, മൗജ്പൂർ, ബബർപൂർ, ഗോഗുൽപുരി, ജോഹ്രി എൻക്ലേവ്, ശിവ് വിഹാർ എന്നീ സ്റ്റേഷനുകളാണ് അടച്ചിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.