ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധക്കാരെ ലക്ഷ്യമിട്ട് സംഘ്പരിവാർ നേതൃത്വത്തിൽ വടക്ക് കിഴക് കൽ ഡൽഹിയിൽ തുടരുന്ന കലാപത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 27 ആയി. 17 പേരെ തിരിച്ചറിഞ്ഞു. പരിക്കേറ്റവരുടെ എണ്ണം 200 ആയി. അക്രമങ്ങളുമായി ബന്ധപ്പെട്ട് 18 കേസുകൾ രജിസ്റ്റർ ചെയ്തതായും 106 പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു.
ഡൽ ഹി ദിൽശാദ് ഗാർഡൻ ജി.ടി.ബി ആശുപത്രിയിൽ കൊണ്ടുവന്ന 22 മൃതദേഹങ്ങളിൽ 17 പേരുടേതാണ് തിരിച്ചറിഞ്ഞത്. 70ഉം 40ഉം 22ഉം 25ഉം 30ഉം വയസ്സുള്ള അഞ്ചുപേരെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. തിരിച്ചറിഞ്ഞവർ: ദീപക് (34), ഇസ്ഹാഖ് ഖാൻ (24), മുഹമ്മദ് മുദ് ദസർ (30), വീർഭൻ (50), മുബാറക് ഹുസൈൻ (28), ഷാൻ മുഹമ്മദ് (35), പർവേഷ് (48), സാകിർ (24), മഹ്താബ് (22), അശ്ഫാഖ് (22), രാഹുൽ സോളങ്കി (26), ശാഹിദ് (25), മുഹമ്മദ് ഫുർഖാൻ (30), രാഹുൽ ഠാകുർ (23), രത്തൻ ലാൽ (42), അങ്കിത് ശർമ (26), ദിൽബർ.
കലാപാഹ്വാനം നടത്തിയ ബി.ജെ.പി നേതാക്കൾക്കെതിരെ കേസെടുക്കാൻ ഹൈക്കോടതി പൊലീസിനോടാവശ്യപ്പെട്ടു. കപിൽ മിശ്ര, അനുരാഗ് താക്കൂർ, പർവേശ് വർമ, അഭയ് വർമ എന്നിവരുടെ പ്രസംഗങ്ങളുെട വീഡിയോ കണ്ടതിന് ശേഷമാണ് കോടതിയുടെ ഇടപെടൽ.
മേഖലയിൽ സമാധാനം തിരിച്ചുകൊണ്ടുവരാൻ ശ്രമിക്കുകയാണെന്നും സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിച്ച് അക്രമികളെ കണ്ടെത്തുമെന്നും പൊലീസ് അറിയിച്ചു.
കലാപം നിയന്ത്രണ വിധേയമാക്കുന്നതിൻെറ ഭാഗമായി ദേശീയ സുരക്ഷാ ഉപദേശകൻ അജിത് ഡോവൽ സംഘർഷ മേഖല സന്ദർശിച്ചു. സ്ഥിതി നിയന്ത്രണേ വിധേയമാണെന്നും സർക്കാറും പൊലീസും അവരുടെ ഉത്തരവാദിത്വം നിർവഹിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
National Security Advisor (NSA) Ajit Doval: My message is that everyone who loves their country - also loves their society, their neighbour. Everyone should live with love and harmony with others. People should try to resolve each other's problems and not increase them. https://t.co/ry9mk0b2vY
— ANI (@ANI) February 26, 2020
സമാധാനത്തിന് ആഹ്വാനം ചെയ്ത് കോൺഗ്രസും ഇടത് കക്ഷികളും സർവകലാശാലാ വിദ്യർഥികളുമടക്കം ഡൽഹിയിലെ പൗരസമൂഹം സംഘർഷമേഖലയിൽ പ്രകടനം നടത്തുന്നുണ്ട്.
LIVE: Peace March by Congress Party Leaders from AICC HQ to 30 January Marg, Gandhi Smriti https://t.co/AgucSCcXHF
— Congress Live (@INCIndiaLive) February 26, 2020
പൊലീസും മറ്റു സംവിധാനങ്ങളും സമാധാനം പുനസ്ഥാപിക്കാൻ പരിശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
Had an extensive review on the situation prevailing in various parts of Delhi. Police and other agencies are working on the ground to ensure peace and normalcy.
— Narendra Modi (@narendramodi) February 26, 2020
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.