ഹെഡ് കോൺസ്റ്റബിളിനെ മർദ്ദിച്ച രണ്ട് പൊലീസുകാർ പിടിയിൽ

ഡ്യൂട്ടിയിലായിരുന്ന പൊലീസ് ഹെഡ് കോൺസ്റ്റബിളിനെ മർദിച്ചതിന് രണ്ട് പൊലീസുകാരെ അറസ്റ്റ് ചെയ്തതായി ഡൽഹി പൊലീസ് അറിയിച്ചു. റോഡിൽ പാർക്ക് ചെയ്യുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് സംഭവം. ഡൽഹിയിലെ ഖാൻപൂർ പ്രദേശത്ത് ഡ്യൂഹട്ടിയിലുണ്ടായിരുന്ന ഹെഡ് കോൺസ്റ്റബിളിനെയാണ് പൊലീസുകാർ മർദ്ദിച്ചത്.

മാർച്ച് പത്തിനാണ് ആക്രമണം ഉണ്ടായത്. ഖാൻപൂരിൽ ജോലിക്ക് നിയോഗിക്കപ്പെട്ട ഹെഡ് കോൺസ്റ്റബിൾ ഭഗീരഥ് ആണ് മർദ്ദനത്തിന് ഇരയായത്. പ്രതികളായ കോൺസ്റ്റബിൾ അശോകിനോടും ഹെഡ് കോൺസ്റ്റബിൾ സർനാമിനോടും റോഡരികിൽ പാർക്ക് ചെയ്തിരുന്ന വാഹനം നീക്കം ചെയ്യാൻ ആവശ്യപ്പെട്ടതാണ് ഇരുവരെയും പ്രകോപിപ്പിച്ചത്. ഇവർ വാക്കുതർക്കത്തിനൊടുവിൽ ഹെഡ് കോൺസ്റ്റബിളിനെ മർദ്ദിക്കുകയായിരുന്നു. 

Tags:    
News Summary - Delhi: Two policemen held for slapping head constable

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.