ന്യൂഡൽഹി: അക്രമം ശമനമില്ലാതെ തുടരുന്ന വടക്കുകിഴക്കൻ ഡൽഹിയിൽ കൊല്ലപ്പെട്ടവ രുടെ എണ്ണം 38 ആയി. നിരവധി പേരെ കാണാതായതോടെ മരണസംഖ്യ ഉയരുമെന്നുറപ്പായി. നാലു ദിവസം മ ുമ്പ് കൊല്ലപ്പെട്ട മൂന്നുപേരുടെ മൃതദേഹം അഴുകിയ നിലയിൽ വ്യാഴാഴ്ച ജി.ബി.ടി ആശുപത്രി യിലെത്തിച്ചു. അക്രമം തുടരുകയും ആയിരങ്ങൾ ഭവന രഹിതരാകുകയും ചെയ്തതോടെ വടക്കുകിഴക്കൻ ഡൽഹിയിൽനിന്ന് പലായനവും തുടങ്ങി.
നാലുദിവസമായിട്ടും മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്ത് കിട്ടാത്തതിനെ തുടർന്ന് ജി.ടി.ബി ആശുപത്രിയിൽ ജനം സ്പീക്കർ രാം നിവാസ് ഗോയലിനെ വളഞ്ഞു. അന്വേഷണത്തിന് രണ്ട് പ്രത്യേക സംഘങ്ങളെ നിയോഗിക്കുമെന്ന് വ്യക്തമാക്കി ഡൽഹി പൊലീസ് ആക്രമികളുടേതെന്ന പേരിൽ നിരവധി ചിത്രങ്ങൾ പുറത്തുവിട്ടു. ആക്രമിക്കാൻ വന്നവരെ തിരിച്ചോടിക്കുന്ന സ്ത്രീകളുടെ ചിത്രവും ഇതിലുണ്ട്. 135 പേർ അറസ്റ്റിലാവുകയും 300 ഓളം പേർക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
കലാപം ശമിച്ചുവെന്ന് തോന്നിച്ച ശേഷമാണ് ഉസ്മാൻപുർ, മുസ്തഫാബാദ്, ബ്രിജ്പുരി, ലോണി റോഡ്, ശഹാദ്ര ഭാഗങ്ങളിൽ കൊലയും കൊള്ളിവെപ്പും ആക്രമണങ്ങളും തുടരുന്നത്. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ ന്യൂനപക്ഷ വിഭാഗങ്ങളെ കണ്ട് പോയി മണിക്കൂറുകൾക്കകം മുസ്തഫാബാദിലും ബ്രിജ്പുരിയിലും തീവെപ്പുണ്ടായി. ബുധനാഴ്ച രാത്രി ഉസ്മാൻപുരിൽ വെടിയേറ്റ് കൊണ്ടുവന്ന ഇർഫാൻ സുലൈമാൻ വ്യാഴാഴ്ച മരിച്ചു. വ്യാഴാഴ്ച വൈകീട്ട് ലോണി റോഡിലെ കല്യാണമണ്ഡപത്തിൽ റൊട്ടിയുണ്ടാക്കാൻ പോയ 15കാരൻ സാകിബിനെ മറ്റു തൊഴിലാളികൾക്കിടയിൽനിന്ന് പിടിച്ചുമാറ്റി തലക്ക് വെട്ടിയതിനെ തുടർന്ന് അത്യാഹിത വിഭാഗത്തിലാണ്.
ജി.ടി.ബി ആശുപത്രിയിൽമാത്രം പോസ്റ്റുമോർട്ടത്തിന് 33 മൃതേദഹങ്ങൾ എത്തിയെന്ന് സൂപ്രണ്ട് പറഞ്ഞു. ജനം ആശുപത്രിക്ക് മുന്നിൽ നാലു ദിവസമായി കാത്തു നിൽക്കുകയാണ്. കൊന്ന് ഒാടയിലിട്ട നിലയിൽ പലയിടത്തുനിന്നും മൃതദേഹങ്ങൾ കിട്ടുന്നുണ്ട്. ജൊഹ്രി എൻക്ലേവിലെ ഒാടയിൽനിന്ന് വ്യാഴാഴ്ച രാവിലെ ഒരു മൃതദേഹം കൂടി കണ്ടെടുത്തു. മൗജ്പുരിലും ഭജൻപുരയിലും മുസ്തഫാബാദിലും ബ്രിജ്പുരയിലും വീണ്ടും കടകൾ കത്തിച്ചു. ന്യൂനപക്ഷ വിഭാഗങ്ങൾ മൂന്നു ദിവസമായി പലായനം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.