ന്യൂഡൽഹി: വടക്ക് കിഴക്കൽ ഡൽഹിയിൽ സംഘ്പരിവാർ നേതൃത്വത്തിൽ നടന്ന കലാപത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 36 ആയി. 200 പേർക്ക് പരിക്കേറ്റിട്ടുണ്ട്. അക്രമത്തിൽ നിരവധി മാധ്യമ പ്രവർത്തകർക്കും പരിക്കേറ്റിരുന്നു. 18 എഫ്.ഐ.ആറുകളാണ ് സംഭവത്തിൽ ഡൽഹി പൊലീസ് ഫയൽ ചെയ്തത്. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 106 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
മൗജ്പൂർ, ജാഫറാബാദ്, സീലാംപൂർ, ബബർപൂർ എന്നിവിടങ്ങളിൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. കലാപാഹ്വാനം നടത്തിയ ബി.ജെ.പി നേതാക്കൾക്കെതിരെ കേസെടുക്കാൻ ഹൈകോടതി പൊലീസിനോടാവശ്യപ്പെട്ടിരുന്നു. കപിൽ മിശ്ര, അനുരാഗ് താക്കൂർ, പർവേശ് വർമ, അഭയ് വർമ എന്നിവരുടെ പ്രസംഗങ്ങളുെട വീഡിയോ കണ്ടതിന് ശേഷമാണ് കോടതിയുടെ ഇടപെടൽ.
മേഖലയിൽ സമാധാനം തിരിച്ചു കൊണ്ടുവരാൻ ശ്രമിക്കുകയാണെന്നും സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിച്ച് അക്രമികളെ കണ്ടെത്തുമെന്നും പൊലീസ് അറിയിച്ചു. കലാപം നിയന്ത്രണ വിധേയമാക്കുന്നതിൻെറ ഭാഗമായി ദേശീയ സുരക്ഷാ ഉപദേശകൻ അജിത് ഡോവൽ സംഘർഷ മേഖല സന്ദർശിച്ചിരുന്നു. പൊലീസും മറ്റു സംവിധാനങ്ങളും സമാധാനം പുനസ്ഥാപിക്കാൻ പരിശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി ബുധനാഴ്ച ട്വീറ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.