ഡൽഹി കലാപം ഭരണമാറ്റം ലക്ഷ്യമിട്ടെന്ന്പൊലീസ് സത്യവാങ്മൂലം

ന്യൂഡൽഹി: ഭരണമാറ്റം ലക്ഷ്യമിട്ടായിരുന്നു 2020ലെ ഡൽഹി കലാപമെന്നും അന്താരാഷ്ട്ര മാധ്യമങ്ങളുടെ ശ്രദ്ധ ആകർഷിക്കുന്നതിനും പൗരത്വ ദേഭഗതി നിയമം ഇന്ത്യയിലെ മുസ്‍ലിം സമൂഹത്തിന്റെ കൂട്ടക്കൊലയായി ചിത്രീകരിച്ച് വിഷയം ആഗോള പ്രശ്നമാക്കുന്നതിനും ശ്രമമുണ്ടായെന്നും ഡൽഹി പൊലീസ്. ഡൽഹി കലാപകേസിൽ പ്രതിചേർക്കപ്പെട്ട് ജയിലിൽ കഴിയുന്ന വിദ്യാർഥി നേതാക്കളായ ഉമർ ഖാലിദ്, ശർജീൽ ഇമാം തുടങ്ങിയവരുടെ ജാമ്യാപേക്ഷ എതിർത്ത് പൊലീസ് സമർപ്പിച്ച 389 പേജുള്ള സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറയുന്നത്.

കലാപത്തിന് പിന്നില്‍ വര്‍ഗീയ നിലപാടിന്റെ അടിസ്ഥാനത്തില്‍ ആസൂത്രണം ചെയ്ത ഗൂഢാലോചനയാണെന്നുള്ള തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതക്കും എതിരെ ആക്രമണം നടത്താനാണ് പ്രതികള്‍ പദ്ധതിയിട്ടിരുന്നത്.

ഉമര്‍ ഖാലിദും ശര്‍ജീല്‍ ഇമാമുമാണ് ഗൂഢാലോചനയിലെ ബുദ്ധികേന്ദ്രം. പ്രസംഗങ്ങള്‍, ലഘുലേഖകള്‍, വാട്സ്ആപ് ഗ്രൂപ്പുകള്‍ എന്നിവയിലൂടെയാണ് ഇവര്‍ ജനക്കൂട്ടത്തെ അണിനിരത്തിയത്. കലാപം നടന്ന സ്ഥലങ്ങളില്‍ ഇരുവരും ഉണ്ടായിരുന്നില്ല എന്നുള്ളത് ഇവരെ കുറ്റമുക്തരാക്കുന്നില്ലെന്നും സത്യവാങ്മൂലത്തിലുണ്ട്. ഉമർ ഖാലിദ്, ശർജീൽ ഇമാം എന്നിവരടക്കം അഞ്ചുപേർ നൽകിയ ജാമ്യപേക്ഷ സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും.

Tags:    
News Summary - Delhi riots aimed at regime change, says police affidavit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.