ന്യൂഡൽഹി: ‘‘അദ്ദേഹം ആരെന്നുപോലും അറിയാൻ നേരമാവുംമുേമ്പ എന്നെ വിട്ടു പോയിരിക്കു ന്നു’’ -തെൻറ കൈകൊണ്ട് തയാറാക്കിയ ആദ്യ ഭക്ഷണവും കഴിച്ച് ഇറങ്ങിപ്പോയ ഭർത്താവിനെ വം ശവെറിയുടെ വെടിയുണ്ട കവർന്നതിെൻറ വ്യഥയിൽ വാവിട്ടു കരയുകയാണ് 21കാരി തസ്ലീൻ ഫാ ത്തിമ.
കഴിഞ്ഞ ഫെബ്രുവരി 14ന്, പ്രണയദിനത്തിലെ വിവാഹം കഴിഞ്ഞ് ഏതാനും ദിവസത്തിനുശേ ഷം ഡൽഹി കലാപത്തിൽ ജീവൻ നഷ്ടപ്പെട്ട തെൻറ ഭർത്താവ് അഷ്ഫാഖ് ഹുസൈനൊന്നിച്ച് ആ ദ്യമായി ഭക്ഷണംകഴിച്ച ദിനംതന്നെയാണ് അദ്ദേഹം വേർപിരിഞ്ഞതെന്നും തസ്ലീൻ വിലപിക്കുന്നു. ഉത്തർപ്രദേശിലെ ബുലന്ദ്ശഹറിൽനിന്ന് കിഴക്കൻ ഡൽഹിയിലെ മുസ്തഫാബാദ് ഗോകുൽപുരിയിൽ തിരക്കേറിയ തെരുവോരത്തെ ചെറുവീട്ടിലേക്ക് അഷ്ഫാഖ് കല്യാണം കഴിച്ചുകൊണ്ടുവന്നതാണ് തസ്ലീൻ ഫാത്തിമയെ.
വിവാഹം കഴിഞ്ഞ് രണ്ടു ദിവസത്തിനുശേഷം അഷ്ഫാഖ് തനിച്ച് ഡൽഹിയിലേക്ക് മടങ്ങിയ സമയത്താണ് കിഴക്കൻ ഡൽഹിയിലെ മൗജ്പൂരിലും ജാഫറാബാദിലും അസ്വസ്ഥതകൾ ഉരുണ്ടുകൂടുന്നത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് തസ്ലീൻ ഭർതൃവീട്ടിലെത്തിയത്. അപ്പോഴേക്കും ഗോകുൽപുരിയിലും മുസ്തഫാബാദിലെ മറ്റു പ്രദേശങ്ങളിലും സംഘർഷം വ്യാപിച്ചിരുന്നു.
അന്നത്തെ ഉച്ചഭക്ഷണം തസ്ലീൻതന്നെ തയാറാക്കി അഷ്ഫാഖും കുടുംബവുമൊന്നിച്ചു കഴിച്ചു. വിവാഹത്തിരക്കിെൻറ ദിവസങ്ങളിലും ഭർത്താവിെൻറ നേരത്തേയുള്ള മടക്കവും കാരണം ഇരുവരും അന്നാണ് ആദ്യമായി ഒന്നിച്ച് ഭക്ഷണം കഴിച്ചത്. ഇലക്ട്രീഷ്യനായ അഷ്ഫാഖ് ഉച്ചഭക്ഷണശേഷം, വൈദ്യുതി തടസ്സംനേരിട്ട ഒരു വീട്ടിൽനിന്ന് ഫോൺ വന്നതിനെ തുടർന്ന് പുറത്തിറങ്ങിയതായിരുന്നു.
സമീപപ്രദേശത്ത് എവിടെയോവെച്ച് നെഞ്ചിൽ വെടിയേറ്റ അഷ്ഫാഖിനെ ദിൽഷാദ് ഗാർഡനിലെ ജി.ടി.ബി ഹോസ്പിറ്റലിെൻറ മോർച്ചറിയിൽ ചേതനയറ്റ നിലയിലാണ് പിന്നീട് വീട്ടുകാർ കാണുന്നത്. പരിക്കേറ്റ ഈ 22കാരനെ ആരോ സമീപത്തെ അൽഹിന്ദ് ആശുപത്രിയിലെത്തിച്ചുവെന്നും മരണമടഞ്ഞതോടെ പോസ്റ്റ്മോർട്ടത്തിനായി ജി.ടി.ബിയിലേക്ക് കൊണ്ടുപോയെന്നും സമീപവാസികൾ പറഞ്ഞു.
‘‘മകനെ വെടിയേറ്റ പരിക്കുകളോടെ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്ന്, സന്ധ്യപ്രാർഥന കഴിഞ്ഞ് വരുേമ്പാൾ പരിചയക്കാരനാണ് പറഞ്ഞത്.’’ - അഷ്ഫാഖിെൻറ പിതാവ് പറഞ്ഞു. തോക്കും വടിയും പെട്രോൾ ബോംബുകളുമായി ഞായറാഴ്ച രാത്രി മുതൽതന്നെ കലാപകാരികൾ മുസ്തഫാബാദിലേക്ക് വന്നുതുടങ്ങിയതായി പ്രദേശവാസികൾ പറയുന്നു. ചൊവ്വാഴ്ചേയാടെ എല്ലാം കൈവിട്ടു. ‘‘ഞങ്ങൾ പൊലീസിലും അഗ്നിരക്ഷ സേനെയയുമെല്ലാം മാറിമാറി വിളിച്ചുവെങ്കിലും ആരും വന്നില്ല. ബുധനാഴ്ചവരെ ആംബുലൻസ് പോലും വന്നില്ല.’’ -അഷ്ഫാഖിെൻറ അമ്മാവൻ മുഖ്താർ അഹ്മദ് ഓർക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.