ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ഈ സീസണിലെ ഏറ്റവും താഴ്ന്ന താപനില ഇന്ന് രേഖപ്പെടുത്തി. ഡൽഹി ലോധി റോഡിൽ 2.8 ഡിഗ്രീ സെൽഷ്യസും സഫ്ദർജങ് മേഖലയിൽ 3 ഡിഗ്രീ സെൽഷ്യസുമാണ് കുറഞ്ഞ താപനില രേഖപ്പെടുത്തിയതെന്ന് കേന്ദ്ര കാലാവസ്ഥാ വിഭാഗം അറിയിച്ചു.
ഡൽഹിയോടൊപ്പം ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍, ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളും അതി ശൈത്യത്തിന്‍റെ പിടിയിലാണ്. മൂടൽമഞ്ഞ് കാരണം പലയിടത്തും ഗതാഗതം മുടങ്ങി. ട്രെയിനുകൾ വൈകിയോടുകയുമുണ്ടായി.
മൂടൽ മഞ്ഞ് കാരണം പാലം മേഖലയിൽ 25 മീറ്റർ മാത്രമാണ് ദൃശ്യപരിധി. ഇതിനപ്പുറമുള്ള വസ്തുക്കൾ വ്യക്തമായി കാണാത്ത സാഹചര്യമാണ്. സഫ്ദർജങ്ങിൽ ഇത് 50 മീറ്ററാണ്. മഞ്ഞും അന്തരീക്ഷ മലിനീകരണവും ചേർന്ന് ഡൽഹിയിൽ ജനജീവിതം സ്തംഭിക്കുന്ന സാഹചര്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.