Posted On
date_range Updated On
date_range ഡൽഹിയിൽ പെട്രോൾ ടാങ്കർ മറിഞ്ഞു: റോഡിൽ 20,000 ലിറ്റർ ഇന്ധനം ഒഴുകി
ന്യൂഡൽഹി: ഡൽഹിയിലെ റിങ് റോഡിലെ മൂൽചന്ദ് അണ്ടർപാസിൽ ടാങ്കർ ലോറി മറിഞ്ഞ് 20,000 ത്തോളം ലിറ്റർ പെട്രോൾ ഒഴുകി. അപകടത്തിൽ ടാങ്കർ ഡ്രൈവർക്കും സഹായിക്കും പരിക്കേറ്റു.
ടാങ്കറിൽ നിന്ന് പെട്രോൾ റോഡിലൊഴുകിയത് ആശങ്കയുണ്ടാക്കി. തുടർന്ന് ഇതുവഴിയുള്ള ഗതാഗതം താൽക്കാലികമായി നിർത്തി പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി ഇന്ധനം റോഡിൽ നിന്നും നീക്കം ചെയ്തു. മറിഞ്ഞ ടാങ്കർ ക്രെയിനുപയോഗിച്ച് സ്ഥലത്തു നിന്ന് മാറ്റിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.