ന്യൂഡൽഹി: പേപ്പർ കട്ടർ ഉപയോഗിച്ച് സുഹൃത്തിനെ കൊന്നശേഷം മൃതദേഹം കത്തിച്ച സംഭവത്തിൽ 27കാരൻ അറസ്റ്റിൽ. ഡൽഹിയിലെ വാസിരാബാദ് മേഖലയിലാണ് സംഭവം. വാസിരാബാദ് സ്വദേശി മുനിഷ്ദിൻ ആണ് പൊലീസ് പിടിയിലായത്.
സുഹൃത്തിന്റെ ഭാര്യയുമായി മുനിഷ്ദിനു ബന്ധമണ്ടയിരുന്നു. വാസിരബാദിലെ രാംഘട്ടിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാവുന്നത്. മൃതദേഹം 90 ശതമാനം കരിഞ്ഞിരുന്നു.
മൃതദേഹം കിടന്ന സ്ഥലത്തിന് തൊട്ടടുത്തുള്ള കുറ്റിച്ചെടികളിൽ രക്തക്കറയും കണ്ടെത്തിയിരുന്നു. വാസിരാബാദ് സ്വദേശിയായ റാഷിദ് ആണ് മരിച്ചത്. പൊലീസ് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് മുനിഷ്ദിനിനെ കണ്ടെത്തിയത്.
ശനിയാഴ്ച രാവിലെ ബവന റോഡിലെ സെക്ടർ 16ൽ മുനിഷ്ദിൻ എത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥിത്തെത്തി പിടികൂടുകയായിരുന്നുവെന്ന് പൊലീസ് കമീഷണർ രവീന്ദ്ര സിങ് യാദവ് പറഞ്ഞു.
മുനിഷ്ദിനും റാഷിദും പ്ലംബറും ഇലക്ട്രീഷ്യനുമയി പ്രവർത്തിക്കുകയായിരുന്നു. ഇരുവരും അടുത്ത സുഹൃത്തുക്കളുമായിരുന്നു. അങ്ങനെ പരസ്പരം വീടുകൾ സന്ദർശിക്കാൻ ഇടവരികയും അതിനിടയിൽ മുനിഷ്ദിനും റാഷിദിന്റെ ഭാര്യയും തമ്മിൽ ബന്ധമുണ്ടാവുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. റാഷിദ് ദിവസവും മദ്യപിച്ച് ഭാര്യയെ മർദിക്കുമായിരുന്നു. തുടർന്ന് മുനിഷ്ദിനും റാഷിദിന്റെ ഭാര്യയും ചേർന്ന് റാഷിദിനെ കൊല്ലാൻ പദ്ധതി തയാറാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.