Posted On
date_range Updated On
date_range പട്ടത്തിെൻറ നൂൽ കഴുത്തിൽ കുരുങ്ങി 23കാരന് ദാരുണാന്ത്യം
ന്യൂഡൽഹി: നിരോധിച്ച പട്ടം പറത്തുന്ന മാഞ്ചാ നൂൽ കഴുത്തിൽ കുരുങ്ങി മുറിഞ്ഞ് 23കാരന് ദാരുണാന്ത്യം. ഞായറാഴ്ചയാണ് സംഭവം.
നജാഫ്ഗഡ് സ്വദേശിയായ 23കാരനായ സൗരഭ് ദഹിയയാണ് മരിച്ചത്. ബൈക്കിൽ ബന്ധുവിെൻറ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം.
വെള്ളിയാഴ്ച വൈകിട്ട് മങ്കോൽപുരി -സുൽത്താൻപുരി മേൽപ്പാത കടക്കുന്നതിനിടെ നൂൽ കഴുത്തിൽ കുരുങ്ങുകയായിരുന്നു. കഴുത്ത് മുറിഞ്ഞ് ചോര വരികയും ചെയ്തു. സൗരഭ് ഉടൻ തന്നെ ബൈക്ക് നിർത്തി. അടുത്തുണ്ടായിരുന്നവർ തൊട്ടടുത്ത സരോജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
ചില്ലുപൊടി നൈലോൺ ചരടിൽ ചേർത്ത് നിർമിക്കുന്ന പ്രത്യേക തരം നൂലാണ് മാഞ്ചാ നൂൽ. അപകട സാധ്യതയുള്ളതിനാൽ ഇവ നിരോധിച്ചിരുന്നു. സംഭവത്തിൽ അജ്ഞാതർക്കെതിരെ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.