ആരോഗ്യ പ്രവർത്തകരെന്ന വ്യാജേന വനിതകളെ വിട്ട്​ ഭാര്യയുടെ കാമുകനെ അപായപ്പെടുത്താൻ ശ്രമം

ഡൽഹി: ആരോഗ്യ പ്രവർത്തകരെന്ന വ്യാജേന വനിതകളെ വിട്ട്​ ഭാര്യയുടെ കാമുകനെയും കുടുംബത്തെയും അപായപ്പെടുത്താൻ ശ്രമിച്ച യുവാവിനെ ഡൽഹി പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. ഹോംഗാർഡുമായി ഭാര്യക്ക്​ അവിഹിത ബന്ധമുണ്ടെന്ന്​ സംശയിച്ച്​ 42 കാരനായ പ്രദീപാണ്​ പ്രതികരം ചെയ്യാൻ തുനിഞ്ഞത്​​. 

ഇതിനായി അയാൾ നിയോഗിച്ചത്​ രണ്ട്​ വനിതകളെയാണ്​. കോവിഡ്​ പ്രതിരോധ രംഗത്ത്​ പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകരെന്ന്​ പരിചയപ്പെടുത്തി ഹോംഗാർഡിൻെറ വടക്കൻ ഡൽഹിയിലെ വീട്ടി​െലത്തുകയായിരുന്നു സ്​ത്രീകൾ. ശേഷം കോവിഡ്​ പ്രതിരോധ മരുന്നാണെന്ന്​ പറഞ്ഞ്​ വിഷം കലർത്തിയ പാനീയം അവർക്ക്​ നൽകി. 

പാനീയം കുടിച്ച ഹോംഗാർഡും മൂന്ന്​ കുടുംബാംഗങ്ങൾക്കും അവശതയനുഭവപ്പെട്ടതിനെത്തുടർന്ന്​ ഉടൻ അട​ുത്തുള്ള ആശുപത്രിയിൽ ചികിത്സ തേടി. പ്രദേശ​െത്ത സി.സി.ടി.വി ദൃശ്യങ്ങൾ അടിസ്​ഥാനപ്പെടുത്തി നടത്തിയ അന്വേഷണത്തിലാണ്​ സ്​ത്രീകൾ പിടിയിലായത്​. ചോദ്യംചെയ്യലിൽ സ്​ത്രീകൾ തങ്ങൾക്ക്​ ക്വ​ട്ടേഷൻ നൽകിയ വ്യക്​തിയെ പറ്റി തുറന്നുപറഞ്ഞു. തൊട്ടുപിന്നാലെ പ്രദീപിനെ പൊലീസ്​ അറസ്​റ്റ്​ ചെയ്യുകയായിരുന്നു. പൊലീസ്​ കേസ്​ രജിസ്​റ്റർ ചെയ്​തു. ആശുപത്രിയിലായവർ സുഖം പ്രാപിച്ചുവരികയാണെന്ന്​ പൊലീസ്​ അറിയിച്ചു.

Tags:    
News Summary - Delhi Man Hires Fake COVID-19 Health Workers To Poison Wife's Alleged Lover- india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.