Posted On
date_range Updated On
date_range ബിസിനസ് ക്ലാസിൽ ഉറുമ്പ്; ഡൽഹിയിൽനിന്ന് ലണ്ടനിലേക്കുള്ള വിമാനം മൂന്നുമണിക്കൂർ വൈകി
ന്യൂഡൽഹി: ലണ്ടനിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ ഉറുമ്പ് ശല്യത്തെ തുടർന്ന് യാത്ര വൈകി. ഡൽഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തിലാണ് സംഭവം.
എ.െഎ 111 വിമാനത്തിലാണ് ഉറുമ്പിനെ കണ്ടെത്തിയത്. തിങ്കളാഴ്ച ഉച്ച രണ്ടുമണിക്ക് പുറപ്പെടേണ്ട വിമാനത്തിൽ ഉറുമ്പിനെ കണ്ടെത്തിയതിനെ തുടർന്ന് യാത്ര തടസപ്പെടുകയായിരുന്നു. തുടർന്ന് അഞ്ചരയോടെ യാത്രക്കാരെ മറ്റൊരു വിമാനത്തിൽ കയറ്റി യാത്ര തുടർന്നു.
യാത്രക്കാരെല്ലാം കയറി വിമാനം പുറപ്പെടാൻ ഒരുങ്ങുന്നതിന് തൊട്ടുമുമ്പാണ് ഉറുമ്പുകളുടെ വലിയ കൂട്ടം ബിസിനസ് ക്ലാസിൽ ശല്യം തീർത്തത്. തുടർന്ന് യാത്രക്കാരെ മറ്റൊരു വിമാനത്തിലേക്ക് മാറ്റുകയായിരുന്നു.
കഴിഞ്ഞ മേയിൽ പറന്നുയർന്ന വിമാനത്തിൽ ചത്ത നിലയിൽ വവ്വാലിനെ കണ്ടെത്തിയതിനെ തുടർന്ന് പറന്നുയർന്ന എയർ ഇന്ത്യവിമാനം തിരികെ ഇറക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.