നഴ്​സറി ഫീസടച്ചില്ല: 16 കുട്ടികളെ പൂട്ടിയിട്ടതായി പരാതി

ന്യൂഡൽഹി: നഴ്​സറി സ്​കൂളിൽ ഫീസടക്കാത്തതിനാൽ പെൺകുട്ടികളെ കെട്ടിടത്തി​​​​െൻറ അടിത്തട്ടി​​​​െൻറ പൂട്ടിയിട്ടതായി പരാതി. ഹൗസ്​ ഖാസിയിലെ പെൺകുട്ടികൾക്ക്​ മാത്രമുള്ള  നഴ്സ്​സറി സ്​​കൂളിലാണ്​ 16 ഒാളം നഴ്​സറി കുട്ടികളെ സ്​കൂൾ അധികൃതർ പൂട്ടിയിട്ടത്​.

വെള്ളമോ ഭക്ഷണ​േമാ കൊടുക്കാതെ രാവിലെ 7.30 മുതൽ 12.30 കെട്ടിടത്തി​​​​െൻറ ബേസ്​മ​​​െൻറിൽ കുട്ടികളെ അടച്ചിടുകയായിരുന്നു. കുട്ടികൾ ചൂടും വിശപ്പും ദാഹവുംകൊണ്ട്​ ക്ഷീണിച്ചിരുന്നതായി രക്ഷിതാക്കൾ പരാതിയിൽ പറയുന്നു. സംഭവത്തിൽ സ്​കൂൾ അധികൃതർക്കെതിരെ പൊലീസ്​  കേസ്​ രജിസ്​റ്റർ ചെയ്​തു. 

 ചില രക്ഷിതാക്കൾ ഫീസ്​ മുഴുവൻ അടച്ചിരുന്നതായും എന്നാൽ രസീത്​ കാണിച്ചിട്ടും പ്രിൻസിപ്പൽ സംഭവിച്ച കാര്യത്തിൽ ഖേദപ്രകടനം നടത്തിയില്ലെന്നും ആരോപണമുണ്ട്​. ജുവനൈൽ ജസ്​റ്റിസ്​ ആക്​റ്റ്​ പ്രകാരം കേസെടുത്ത്​ അന്വേഷണം ആരംഭിച്ചതായി പൊലീസ്​ അറിയിച്ചു. 

Tags:    
News Summary - Delhi Kindergarten Girls Allegedly Kept In Basement For Not Paying Fee- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.