Posted On
date_range Updated On
date_range മോസ്‌കോ-ഡൽഹി വിമാനത്തിന് ബോംബ് ഭീഷണി; വിമാനത്താവളത്തിൽ ജാഗ്രതാ നിർദേശം
ന്യൂഡൽഹി: മോസ്‌കോയിൽ നിന്നുള്ള വിമാനത്തിന് ബോംബ് ഭീഷണിയുണ്ടായ സാഹചര്യത്തിൽ ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ ജാഗ്രതാ നിർദേശം. ഇമെയ്ൽ വഴിയാണ് ബോംബ് ഭീഷണി ലഭിച്ചത്.
ഇന്ന് പുലർച്ചെ 3.20ന് ഡൽഹിയിൽ എത്തേണ്ട വിമാനത്തിനായിരുന്നു ഭീഷണി. വ്യാഴാഴ്ച രാത്രി 11.30യോടെയാണ് എസ്.യു 232 വിമാനത്തിന് ഭീഷണി സന്ദേശം ലഭിച്ചത്.
386 യാത്രക്കാരും 16 ജീവനക്കാരും വിമാനത്തിൽ ഉണ്ടായിരുന്നു. ആദ്യമായല്ല വിമാനത്തിന് ബോംബ് ഭീഷണി ഉണ്ടാകുന്നതെന്നും വിശദ അന്വേഷണത്തിൽ ഉത്തരവിട്ടതായും അധികൃതർ അറിയിച്ചു.
സെപ്റ്റംബർ 10ന് ലണ്ടൻ-ഡൽഹി എയർ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.