ഡൽഹിയിലെ ഐ.ആർ.എസ് ഉദ്യോഗസ്ഥന്‍റെ മകളുടെ മരണം: പ്രതി പിടിയിൽ

ന്യൂഡൽഹി: ഡൽഹിയിൽ മുതിർന്ന ഐ.ആർ.എസ് ഉദ്യോഗസ്ഥന്‍റെ മകളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണ്ണായക വഴിത്തിരിവ്. പ്രതിയെന്ന് സംശയിച്ചിരുന്ന മുന്‍ വീട്ടുജോലിക്കാരനായ രാഹുൽ(19) പൊലീസിന്‍റെ പിടിയിലായതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ലൈംഗികമയി പീഡിപ്പിച്ച ശേഷം ചാർജറിന്‍റെ കേബിൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചാണ് പെൺകുട്ടിയെ കൊന്നതെന്ന് പ്രതി സമ്മതിച്ചതായി പൊലീസ് അറിയിച്ചു. സമീപമുള്ള ഹോട്ടലിൽ നിന്നാണ് പ്രതിയെ പിടികൂടാനായത്. അന്വേഷണത്തിൽ പ്രതിയെക്കുറിച്ച് ലഭിച്ച വിവരങ്ങൾ ഞെട്ടിക്കുന്നതാണ്.

പെൺകുട്ടിയെ കൊലപ്പെടുത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഇയാൾ സ്വന്തം ഗ്രാമത്തിലുള്ള വിവാഹിതയായ യുവതിയെ പീഡിപ്പിച്ചതായാണ് വിവരം. യുവതിയുടെ ഭർത്താവുമായി രഹുൽ അടുത്ത ബന്ധം പുലർത്തിയിരുന്നു, ഇത് മുതലെടുത്താണ് പ്രതി കൃത്യം നടത്തിയത്. പിന്നാലെ ഡൽഹിയിലെത്തി 22 കാരിയെ കൊലപ്പെടുത്തുകയായിരുന്നു. ഇന്ത‍്യന്‍ റവന്യൂ സർവീസ് ഉദ്യോഗസ്ഥന്‍റെ മകളാണ് കൊല്ലപ്പെട്ടത്. എന്‍ജനീയറിംഗ് ബിരുദധാരിയാണ് പെൺകുട്ടി. മറ്റ് ജോലിക്കാരിൽ നിന്ന് പണം വാങ്ങിയ ശേഷം തിരിച്ചുനല്കാത്തതിനെ തുടർന്നാണ് പെൺകുട്ടിയുടെ വീട്ടിലെ ജോലിയിൽ നിന്നും ഇയാളെ പുറത്താക്കിയത്.  

Tags:    
News Summary - Delhi IAS officer’s daughter death case: Suspect taken into custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.