ന്യൂഡൽഹി: ലോക് നായക് ആശുപത്രിയുടെ ഡയറക്ടർ സ്ഥാനത്തുനിന്ന് ഡോ. ജെ.സി പാസെയെ ഡൽഹി സർക്കാർ മാറ്റി. മെഡിസിൻ ഡിപാർട്മെൻറിലെ ഡോ. സുരേഷ്കുമാറിനെ തൽസ്ഥാനത്ത് നിയമിക്കുകയും ചെയ്തു. ലോക്നായക് ആശുപത്രിയും സർക്കാരും പുറത്തുവിട്ട കോവിഡ് മരണകണക്കുകളിൽ വലിയ അന്തരമുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്ന് ദിവസങ്ങൾക്കകമാണ് ആശുപത്രി മേധാവിയെ മാറ്റിയത്.
മേയ് ആറുവരെ 47 പേർ മരിച്ചെന്ന കണക്കാണ് ലോക്നായക് ആശുപത്രി പുറത്തുവിട്ടത്. എന്നാൽ ഡൽഹിയിൽ 66 മരണവും ആശുപത്രിയിൽ അഞ്ചു മരണവുമെന്ന കണക്കാണ് സർക്കാർ പുറത്തുവിട്ടത്. ഡൽഹിയിൽ കോവിഡ് ബാധിച്ച് 173 പേർ മരിച്ചെന്നായിരുന്നു ആശുപത്രികളുടെ റിപ്പോർട്ട്. എന്നാൽ ഡൽഹി സർക്കാരിെൻറ ആരോഗ്യ ബുള്ളറ്റിനിലെ കണക്ക്പ്രകാരം 106 പേർ മാത്രമാണ് മരണപ്പെട്ടത്. തുടർന്ന് തെറ്റായ കണക്കുകളാണ് ഡൽഹി സർക്കാർ പുറത്തുവിടുന്നതെന്നാേരാപിച്ച് പ്രതിപക്ഷമടക്കം രംഗത്തുവന്നു.
ഡൽഹിയിൽ ഏറ്റവും കൂടുതൽ കോവിഡ് രോഗികളെ പ്രവേശിപ്പിച്ച ആശുപത്രിയാണ് ലോക്നായക്. അതേസമയം, മേധാവിയെ മാറ്റാൻ മറ്റൊരു കാരണമാണ് സർക്കാർ പറയുന്നത്. 62 വയസിൽ കൂടുതലുള്ളയാളെ ആശുപത്രി മേധാവിയായി നിയമിച്ചതിനെ കേന്ദ്രം വിശദീകരണം തേടിയിരുന്നുവെന്നും അതിനാലാണ് ചുമതലയിൽ നിന്ന് മാറ്റിയതെന്നും അല്ലാതെ കോവിഡ് മരണവുമായി ബന്ധപ്പെട്ടല്ലെന്നും ഡൽഹി സർക്കാർ അറിയിച്ചു. 62 വയസിനു മുകളിലുള്ളവർക്ക് അഡ്മിനിട്രേറ്റീവ് പദവി നൽകരുതെന്നാണ് കേന്ദ്രആരോഗ്യ മന്ത്രാലയത്തിെൻറ ചട്ടമെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.