Posted On
date_range Updated On
date_range കഠ്വ പെൺകുട്ടിയുടെ പേര് വെളിപ്പെടുത്തി; ഗൂഗ്ളിനും ഫേസ്ബുക്കിനും ഹൈേകാടതി നോട്ടീസ്
ന്യൂഡൽഹി: സാമൂഹ്യ മാധ്യമ ഭീമൻമാരായ ഫേസ്ബുക്കിനും ട്വിറ്ററിനും ഒപ്പം ഗൂഗ്ളിനും ഡൽഹി ഹൈകോടതിയുടെ നോട്ടീസ്. കഠ്വ പെൺകുട്ടിയുടെ പേര് വെളിപ്പെടുത്തിയതിനാണ് ഹൈകോടതി നോട്ടീസ് നൽകിയത്. നേരത്തെ ഇതുമായി ബന്ധപ്പെട്ട് കോടതി നോട്ടീസ് അയച്ചപ്പോൾ കമ്പനികളുടെ ഇന്ത്യൻ പ്രതിനിധികൾ പ്രതികരിക്കാൻ തയ്യാറായിരുന്നില്ല. കോടതിയോട് പ്രതികരിക്കാനുള്ള അധികാരം തങ്ങൾക്കില്ലെന്നായിരുന്നു അവരുടെ പ്രതികരണം.
മെയ് 29ന് കോടതി ഇൗ വിഷയത്തിൽ വീണ്ടും വാദം കേൾക്കും. കഠ്വ പെൺകുട്ടിയുടെ പേര് ഉപയോഗിച്ച മാധ്യമ സ്ഥാപനങ്ങൾക്ക് ഹൈകോടതി പത്ത് ലക്ഷം രൂപ പിഴ വിധിച്ചിരുന്നു. പേര് ഉപയോഗിക്കുന്നവർക്ക് ആറ് മാസത്തെ തടവ് ശിക്ഷ ലഭിക്കുമെന്നും ഡൽഹി ഹൈകോടതി അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.