ജാമിഅ പൊലീസ് അതിക്രമം; കേസ് ഡൽഹി ഹൈകോടതി നാളെ പരിഗണിക്കും

ഡൽഹി: ജാമിഅ മില്ലിയ സർവകലാശാലയിൽ നടന്ന പൊലീസ് അതിക്രമം ചോദ്യം ചെയ്ത് നൽകിയ ഹരജികൾ ഡൽഹി ഹൈകോടതി നാളെ പരിഗണിക്കും. വിഷയത്തിൽ വസ്തുതാന്വേഷണ കമ്മറ്റിയുടെ കണ്ടെത്തലുകളും കോടതി കേൾക്കും.

ജാമിഅ മില്ലിയ്യയിലേയും അലിഗഡ് മുസ്‍ലിം യൂണിവേഴ്സിറ്റിയിലെയും പൊലീസ് അതിക്രമത്തെക്കുറിച്ചുള്ള ഹരജികള്‍ അതത് ഹൈകോടതികള്‍ പരിഗണിക്കണമെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി നിർദേശിച്ചിരുന്നു. ഇരുപക്ഷത്തെയും കേട്ട ശേഷം അന്വേഷണം നടത്താൻ ഹൈക്കോടതികൾ ‍സമിതിയെ നിയോഗിക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ജാമിഅ മില്ലിയ കേസിലെ പൊലീസ് അതിക്രമത്തിനെതിരായ ഹരജി പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യങ്ങൾ പറഞ്ഞത്. ഡല്‍ഹി ഹൈകോടതിയെ സമീപിക്കാതെ എന്തിന് സുപ്രീം കോടതിയെ സമീപിച്ചെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചിരുന്നു.

Tags:    
News Summary - Delhi HC agrees to hear Jamia case tomorrow-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.