ഡൽഹിയിലെ വായു മലിനീകരണത്തിന് പരിഹാരം നിർദേശിക്കുന്നവർക്ക് 50 ലക്ഷം സമ്മാനവുമായി ഡൽഹി സർക്കാർ; ഷോർട് ലിസ്റ്റായാൽ 5 ലക്ഷം

ന്യൂഡൽഹി: ഡൽഹിയിലെ അന്തരീക്ഷ മലിനീകരണത്തിന് ശാശ്വത പരിഹാര കാണാൻ മത്സരവുമായി ഡൽഹി സർക്കാർ. 50 ലക്ഷമാണ് ഏറ്റവും ഉയർന്ന സമ്മാന തുക. വ്യക്തികൾ, സ്റ്റാർട്ടപ്പുകൾ, ഗവേഷകർ, ടെക് ഡെവലപ്പർമാർ തുടങ്ങിയവരിൽ നിന്നാണ് ആശയങ്ങൾ ക്ഷണിച്ചിരിക്കുന്നത്. ഡൽഹി പൊല്യൂഷൻ കൺട്രോൾ കമിറ്റിയുടെ കീഴിൽ ഡൽഹിയിലെ ഗുരുതരമായിക്കൊണ്ടിരിക്കുന്ന വായു മലിനീകരണത്തിന് പരിഹാരം കാണുകയാണ് പദ്ധതിയുടെ ഉദ്ദേശം.

ശൈത്യ കാലത്തുൾപ്പെടെ ഡൽഹിയെ ശ്വാസം മുട്ടിക്കുന്ന വായു മലിനീകരണത്തിന് പരിഹാരം കാണാൻ സ്ഥിരം സംവിധാനമാണ് വേണ്ടതെന്ന് പരിസ്ഥിതി മന്ത്രി മജിന്ദർ സിങ് സിർസ അഭിപ്രായപ്പെട്ടു. "കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ഏറ്റവും കൂടുതൽ ശുദ്ധ വായു ദിനങ്ങൾ ഡൽഹിക്ക് ലഭ്യമായത് ഈ വർഷമാണ്. പക്ഷേ എല്ലാ ദിവസവും നമുക്ക് ശുദ്ധ വായു ലഭിക്കണം എൻഫോഴ്സ്മെന്‍റിന് മാത്രമായി ഈ ലക്ഷ്യം നേടി തരാൻ കഴിയില്ല." സിർസ പത്രസമ്മേളനത്തിൽ പറഞ്ഞു.

വാഹന മലിനീകരണം കുറക്കുക, അന്തരീക്ഷ വായുവിൽ നിന്ന് പി.എം2.5, പി.എം10 കണങ്ങൾ പിടിച്ചെടുക്കുക എന്നിങ്ങനെ 2 ലക്ഷ്യങ്ങളാണുള്ളത്.

എങ്ങനെ രജിസ്റ്റർ ചെയ്യാം

ടെസ്റ്റ് ചെയ്യാൻ തയാറായ ആശയം കൈവശമുള്ളവർക്ക് ഒക്ടോബർ 31 വരെ അപേക്ഷിക്കാം. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടവർക്ക് 5 ലക്ഷം രൂപയും ട്രയൽ നടത്തുന്നതിനുള്ള സഹായവും ലഭിക്കും. ഐ.ഐ.ടി, നാഷനൽ ലാബ് എന്നിവയുടെ അംഗീകാരം ലഭിച്ചാൽ 50 ലക്ഷമാണ് ലഭിക്കുക.

Tags:    
News Summary - Delhi government offers Rs 50 lakh reward to those who suggest solutions to Delhi's air pollution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.